സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹോസ്റ്റല്‍ ഡേ ആഘോഷത്തിന് ശരീരം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിക്കണം

വിമെന്‍പോയിന്‍റ് ടീം

പെണ്‍കുട്ടികള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിച്ച്‌ എത്തണമെന്ന് ഡല്‍ഹി ഐഐടി ഹോസ്റ്റല്‍. ഹോസ്റ്റല്‍ നിവാസികള്‍ക്കായി വാര്‍ഷികാടിസ്ഥാനത്തില്‍ നടത്തുന്ന 'ഹൗസ് ഡേ' പരിപാടിക്ക് ശരീരം മൊത്തത്തില്‍ മറയ്ക്കുന്ന അല്ലെങ്കില്‍ വിദേശ വസ്ത്രം ധരിച്ച്‌ എത്തണമെന്നാണ് നിര്‍ദേശം. ഹോസ്റ്റല്‍ നിവാസികള്‍ക്ക് പുറത്തു നിന്നുള്ള അതിഥിയെ ഒരു മണിക്കൂര്‍ ഹോസ്റ്റലില്‍ താമസിപ്പിക്കാം എന്നതാണ് പരിപാടിയുടെ പ്രത്യേകത. ഏപ്രില്‍ 20 നാണ് 'ഹൗസ് ഡേ' പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ഹോസ്റ്റല്‍ വാര്‍ഡന്‍റെ ഒപ്പോടെ പതിച്ചിട്ടുള്ള നോട്ടീസിലെ ഉള്ളടക്കം കോളജുകളിലും ഹോസ്റ്റലുകളിലും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള വിവേചനങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് സംഭവം പുറത്തെത്തിച്ചത്.ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറയാറുണ്ടെങ്കിലും ഇത്തരത്തില്‍ നോട്ടീസ് പതിക്കുന്നത് ഇത് ആദ്യമായാണെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും