സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

വിമെന്‍പോയിന്‍റ് ടീം

നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ. ഇരയുടെ പേര് പുറത്തു പറയരുതെന്നാണ് നിയമം. എന്നാൽ കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ആദ്യ വാർത്ത. അതുകൊണ്ട് തന്നെ നടിയുടെ പേര് ഏവരും നൽകി. പിന്നീട് പീഡന ശ്രമമുണ്ടായെന്ന് അറിഞ്ഞപ്പോൾ പേര് പിൻവലിച്ചു. അങ്ങനെ ഇരയുടെ പേര് വാർത്തകളിൽ നിന്ന് മറഞ്ഞു. എന്നാൽ ഇപ്പോൾ താൻ തന്നെയാണ് ഈ പീഡനത്തിന് ഇരയായതെന്ന് തുറന്ന് പറയുകയാണ് നടി ഭാവന. മനോരമ കുടുംബത്തിൽ നിന്നുള്ള വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ ആദ്യ ഭാഗം നേരത്തെ പുറത്തുവന്നിരുന്നു. ഇതിലുള്ളതിൽ കൂടുതൽ വെളിപ്പെടുത്തലുമായി വനിതയുടെ അടുത്ത ലക്കവുമെത്തുന്നു.
ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവേ ക്വട്ടേഷൻ സംഘം ആക്രമിച്ച സംഭവത്തിൽ വാഹനത്തിൽ നടന്നത് 'വനിത'യോടു തുറന്നു പറയുകയാണ് ഭാവന. താൻ തെറ്റു ചെയ്തിട്ടില്ലെന്നും തെറ്റു ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്നും പറയുന്ന ഭാവന ഈ സംഭവത്തിന്റെ പേരിൽ താൻ ദുഃഖിക്കില്ലെന്നും വ്യക്തമാക്കുന്നു. തനിക്കെതിരേ ക്വട്ടേഷൻ നൽകിയത് ഒരു സ്ത്രീ ആണെന്നും അത് ആരാണെന്ന് സംശയം ഉണ്ടെങ്കിലും പേരു വെളിപ്പെടുത്താൻ തന്റെ പക്കൽ തെളിവില്ലെന്നും ഭാവന അഭിമുഖത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പൊതുസമൂഹത്തിൽ അവൻ ആരാണെന്ന് വെളിപ്പെടണം. അവന്റെ അടുപ്പക്കാർ അവനെ മനസിലാക്കണമെന്നും ഭാവന പറയുന്നു.

ഭാവനയുടെ വാക്കുകൾ... തൃശൂരിലെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് ഞാൻ പുറപ്പെട്ടത് സന്ധ്യ കഴിഞ്ഞാണ്. സമയം നോക്കി ചെയ്യാൻ കഴിയുന്ന ജോലിയല്ല സിനിമാ അഭിനയം എന്ന് എല്ലാവർക്കും അറിയാം. മാത്രമല്ല എന്നെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പതിനഞ്ചു വർഷമായി രാത്രിയും പകലുമൊക്കെ യാത്ര ചെയ്യുകയാണ്. ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. അതിനിടയിലാണ് പിന്നാലെ വന്ന കാറ്ററിങ് വാൻ ഞാൻ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുന്നതും എന്റെ ഡ്രൈവറും വാനിലുള്ളവരുമായി ചില വാക്കുതർക്കം ഉണ്ടാകുന്നതും. പെട്ടെന്ന് രണ്ടു പേർ പിൻസീറ്റിൽ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയിൽ ബലമായി പിടിച്ചു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി. ഒരു പരിചയവും ഇല്ലാത്ത ആൾക്കാരാണു വണ്ടിയിൽ എനിക്കിരുവശവും ഇരിക്കുന്നത്. ആദ്യത്തെ അഞ്ചുമിനിറ്റ് എന്താണു സംഭവിച്ചത് എന്നു പറയാൻ പോലും ഇപ്പോഴും വാക്കുകളില്ല. എനിക്കു തന്നെ എന്റെ മാനസികാവസ്ഥ നിയന്ത്രിക്കാൻ കഴിയാതെ വന്നു. ശരീരം വല്ലാതെ തണുത്തു. പിന്നെയാണ് ഞാൻ യാഥാർഥ്യ ബോധം വീണ്ടെടുത്തത്. 'എന്നെ ഉപദ്രവിക്കാൻ വന്നതല്ല, ഡ്രൈവറെയാണ് അവർക്കു വേണ്ടത്, അയാൾക്കിട്ട് നല്ല തല്ലു കൊടുക്കാനുള്ള ക്വട്ടേഷനുണ്ട്. എന്നെ ഞാൻ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവർ െകാണ്ടു പോകും' എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതു കേട്ട് ഞാൻ സമാധാനിച്ചു. ഡ്രൈവറും ഇവരും തമ്മിലുള്ള എന്തോ പ്രശ്‌നമാണ്, എനിക്കു പേടിക്കാനൊന്നുമില്ല എന്നായിരുന്നു ധാരണ. എന്നെ ലാൽ മീഡിയയിൽ ഇറക്കണേയെന്ന് ഞാൻ പറഞ്ഞു. അപ്പോഴും അവർ എന്റെ കൈയിലെ പിടുത്തം വിട്ടിരുന്നില്ല. സിനിമകളിൽ മാത്രമാണ് ഞാൻ കിഡ്‌നാപ്പിങ് രംഗങ്ങൾ കണ്ടിട്ടുള്ളത്. കരഞ്ഞു ബഹളം വയ്ക്കുന്ന പാവം നായിക, കൈയിൽ ബലമായി പിടിച്ച് തടിയൻ ഗുണ്ടകൾ, പിന്നാലെ ബൈക്കിൽ നായകൻ... ബഹളം കൂട്ടിയാൽ ഇവർ ഉപ്രദവിക്കുമോ എന്നായിരുന്നു എന്റെ പേടി.

കാറ്ററിങ് വാൻ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോടു പറഞ്ഞ് കാർ നിർത്തിക്കുന്നു, ചിലർ ഇറങ്ങുന്നു, മറ്റു ചിലർ കയറുന്നു. അതോെട എനിക്ക് എന്തോ ചില പിശകുകൾ തോന്നിത്തുടങ്ങി. ഒരു അപകടം അടുത്തെത്തിയതു പോലെ. ഞാൻ പയ്യെ പ്പയ്യെ മന:സാന്നിധ്യം വീണ്ടെടുത്തു. പിന്നാലെയുള്ള കാറ്ററിങ് വാനിന്റെ നമ്പർ ഞാൻ നോക്കി മനസ്സിൽ ഉരുവിട്ട് കാണാതെ പഠിക്കാൻ തുടങ്ങി. ഒപ്പം കയറിയിരിക്കുന്നവരുടെ ഓരോ മാനറിസങ്ങളും ലക്ഷണങ്ങളും സൂക്ഷിച്ചു മനസ്സിലാക്കി. കാർ നിർത്തുന്നത് എവിടെയാണന്നു തിരിച്ചറിയാൻ ചുറ്റുമുള്ള സൈൻബോർഡുകളും മറ്റു കാര്യങ്ങളും നോക്കി മനസ്സിൽ ഉറപ്പിച്ചു. ഒപ്പമുള്ളവർക്ക് ഒരു സംശയവും തോന്നാത്ത രീതിയിലാണ് ഞാൻ ഇതൊക്കെ െചയ്തത്.
ഇതിനിടയിൽ പ്രധാനവില്ലനും കാറിൽ കയറി. ഹണീ ബി ടുവിന്റെ ഷൂട്ടിങിന് ഗോവയിൽ പോയപ്പോൾ എയർപോർട്ടിൽ എന്നെ വിളിക്കാൻ വന്നത് ഇയാളായിരുന്നു. അങ്ങനെ പരിചയമുണ്ട്. അയാളാണ് കാറിൽവച്ച്, ഇത് എനിക്കെതിരെയുള്ള ക്വട്ടേഷനാണെന്നും അതു തന്നത് ഒരു സ്ത്രീയാെണന്നും പറയുന്നത്. ഞങ്ങൾക്ക് നിന്റെ വിഡിയോ എടുക്കണം. ബാക്കി ഡീൽ ഒക്കെ അവർ സംസാരിച്ചിച്ചോളും എന്നും പറഞ്ഞു. വിഡിയോ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഒരു ഫ്‌ലാറ്റിൽ കൊണ്ടുപോകും. അവിടെ അഞ്ചുപേർ കാത്തിരിക്കുകയാണ്. മയക്കുമരുന്നു കുത്തിവച്ച ശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയിൽ പകർത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. ഇതിനിടെ അവൻ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാട് സംഭവവികാസങ്ങൾ ആ വണ്ടിക്കുള്ളിൽ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.
ഈ സംഭവങ്ങൾക്കൊക്കെ സാക്ഷിയായി ആ വണ്ടിയിൽ ഒരു കുരിശുമാല തുങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുേനാക്കി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. 'അവിചാരിതമായ സാഹചര്യങ്ങളിൽ ഏതു പെൺകുട്ടിയും അകപ്പെടാം. മനഃസാന്നിധ്യവും ആത്മവിശ്വാസവും ആ സമയത്തു ൈകവിടരുത്. പതറരുത്. ആ ദിവസത്തെ അവസ്ഥയെ ഞാൻ എങ്ങനെ േനരിട്ടു എന്നു പറയുന്നതു ഒരുപാടു പെൺകുട്ടികൾക്കു പ്രയോജനപ്പെട്ടേക്കും എന്നു കരുതുന്നതു കൊണ്ടു പറയാം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും