സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഞങ്ങളുടെ കുട്ടിക്കാലം തിരികെത്തരൂ: യുദ്ധഭൂമിയായ സിറിയയിലെ കുട്ടികളുടെ ഹൃദയത്തില്‍നിന്നൊരു വീഡിയോ

വിമെന്‍പോയിന്‍റ് ടീം

''തകര്‍ക്കപ്പെട്ട ഈ ഭൂമിയില്‍ ഞങ്ങളുടെ മുറിവുകള്‍ ആഴമുള്ളതാണ്
ഇതൊക്കെ ഞങ്ങള്‍ക്ക് ഉറക്കെ പറയണമെന്നുണ്ട്, പക്ഷെ, ഞങ്ങളുടെ ശബ്ദം!
കുട്ടികളായതുകൊണ്ടാവാം, ഹൃദയത്തില്‍നിന്നും കണ്ണീരാണ് ഒഴുകുന്നത്
ഞങ്ങളുടെ ഭീതിയില്ലാതാകണം, ഞങ്ങള്‍ക്ക് മാറണം
ഉറക്കെയുറക്കെ എല്ലാം പറയണം, ഞങ്ങള്‍ക്ക് പറയണം
ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? കേള്‍ക്കുന്നുണ്ടോ,
ഞങ്ങള്‍ക്ക് ഞങ്ങളുടെ കുട്ടിക്കാലത്തേക്ക് പോകണം...''
സിറിയയിലെ കുട്ടികള്‍ തകര്‍ന്നടിഞ്ഞ അവരുടെ ഗ്രാമങ്ങളില്‍ നിന്നുകൊണ്ട് ഹൃദയം നുറുങ്ങിപ്പറയുകയാണ്. കലാപങ്ങളും യുദ്ധങ്ങളും പുതിയ തലമുറയെ അസ്ഥിരപ്പെടുത്തുന്ന സിറിയയില്‍ നിന്നുള്ള കുട്ടികളാണ് തങ്ങളുടെ ബാല്യങ്ങള്‍ തിരികെത്തരൂ എന്ന് കേഴുന്നത്.
യൂണിസെഫിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഒരുക്കിയ വീഡിയോയിലാണ് കുട്ടികള്‍ ഹൃദയസ്പര്‍ശിയായ ഗാനവുമായി എത്തിയത്. അന്ധയായ സദേയാണ് ഗാനമാലപിക്കുന്നത്. ഹാര്‍ട്ട് ബീറ്റ് എന്ന പേരിട്ടിരിക്കുന്ന വീഡിയോ മൂന്നാഴ്ച മുമ്പാണ് യുണിസെഫ് പബ്ലിഷ് ചെയ്തത്‌

https://youtu.be/KnkwyLxp88I


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും