സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുത്തലാഖ് ഒന്നര വര്‍ഷത്തിനകം നിര്‍ത്തും

വിമെന്‍പോയിന്‍റ് ടീം

മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി ഒന്നര വര്‍ഷത്തിനകം ഒഴിവാക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നും അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് വൈസ് പ്രസിഡന്റ് ഡോക്ടര്‍ സയീദ് സാദിഖ് വ്യക്തമാക്കി.

ഭരണഘടനയുടെ പരിധിയില്‍ നിന്നു മുഹമ്മദീയന്‍ നിയമങ്ങള്‍ വിലയിരുത്തരുതെന്നും മുത്തലാഖ് നിരോധിക്കുന്നത് ഖുറാന്‍ തിരുത്തിയെഴുതുന്നതിന് തുല്യമാണെന്നും സുപ്രിം കോടതിയില്‍ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് വേണ്ടി വാദിച്ച അഭിഭാഷകന്‍ നേരത്തെ വാദിച്ചിരുന്നു. മാത്രമല്ല മുത്തലാഖിനോട് എതിര്‍പ്പില്ലെന്ന് മൂന്നര കോടി മുസ്ലിം സ്ത്രീകള്‍ പറഞ്ഞെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കുറിപ്പിറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന രീതി ഒഴിവാക്കുമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് അറിയിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും