സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മലയാളി യുവാവിനെതിരെ ഡെൽഹിയിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തക റാന അയ്യൂബ്

വിമെന്‍പോയിന്‍റ് ടീം

സോഷ്യൽ മീഡിയയിൽ അശ്ലീല സന്ദേശം അയച്ച മലയാളി യുവാവിനെതിരെ ഡൽഹിയിൽ പരാതി നൽകുമെന്ന് മാധ്യമപ്രവർത്തക റാന അയ്യൂബ് വ്യക്തമാക്കി. റാന അയ്യൂബിന് ഫേസ് ബുക്ക് മെസ്സെഞ്ചറിൽ നിരന്തരമായി അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച സംഭവത്തിൽ യുവാവിനെ ജോലി ചെയ്തിരുന്ന ദുബൈയിലെ ആൽഫ പെയിന്റ്സ് കമ്പനി പിരിച്ചുവിടുകയും നാട് കടത്താൻ തീരുമാനിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ.

റാന അയ്യൂബ് കമ്പനി അധികൃതരുടെ തീരുമാനത്തെ അഭിനന്ദിക്കുകയും പെട്ടെന്നുള്ളതും ധീര
മായതുമായ നിലപാടാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. താൻ യുവാവിനെതിരെ കേസ് ഫയൽ ചെയ്യുകയോ പരാതിനൽകുകയോ ചെയ്യാതെ തന്നെ, എന്നോട് കാര്യങ്ങൾ അന്വേഷിക്കുകപോലും ചെയ്യാതെ കമ്പനി എടുത്ത തീരുമാനം തികച്ചും ധീരമാണ്.

യു എ ഇയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ നിയമം കടുത്തതാണെന്ന് കേട്ടിട്ടുണ്ട്. അത് ഇപ്പോൾ ആദ്യമായി നേരിട്ട് അനുഭവിച്ചറിഞ്ഞു. യു എ യിൽ സ്ത്രീകൾ കൂടുതൽ സുരക്ഷിതരാണെന്ന് മനസ്സിലാക്കുന്നു. ഇതിന് യു എ ഇ ഭരണാധികാരികളും അഭിനന്ദനമർഹിക്കുന്നു. നാളെ അയാൾ ജോലി സ്ഥലത്തും ഇത് ആവർത്തിച്ചെന്നുവരാം. അത്തരം സന്ദേശങ്ങൾ അയക്കുന്ന എല്ലാവർക്കും ഇത് പാഠമാകട്ടെ എന്നും റാന പറഞ്ഞു.

എന്നാൽ പിരിച്ചുവിടപ്പെട്ട ബിൻസി ലാലിന്റെ വിസ റദ്ദ് ചെയ്തതായും ടിക്കറ്റും യു എ ഇ തൊഴിൽ നിയമപ്രകാരം എല്ലാവിധ ആനുകൂല്യങ്ങളും നൽകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ പ്രത്യേകിച്ച് യു എ ഇയിൽ സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെകുറിച്ച് മാധ്യമങ്ങൾ വീണ്ടും മുന്നറിയിപ്പ് നൽകി. യു എ ഇ സൈബർ നിയമപ്രകാരം കമ്പ്യൂട്ടറോ സ്മാർട്ട് ഉപകരണങ്ങളോ ഇലക്ട്രോണിക് മാധ്യമങ്ങളോ ദുരുപയോഗം ചെയ്താൽ നിയമലംഘകർക്ക് ദീർഘ നാളത്തെ ജയിൽ വാസവും മൂന്ന് മില്യൺ ദിർഹം വരെ പിഴയും ലഭിക്കുമെന്ന് മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

റാന അയ്യൂബിനെ അപമാനിച്ച സംഭവത്തിൽ ഷാർജയിലെ നാഷണൽ പെയിന്റ്സിന്റെ സഹോദര സ്ഥാപനമായ ദുബൈയിലെ ആൽഫ കമ്പനി യുവാവിനെ പിരിച്ചുവിട്ട സംഭവത്തിൽ കമ്പനിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ പ്രവാസികൾ ഉൾപ്പടെയുള്ളവർ രംഗത്ത് വന്നു. സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ച് ലോകത്തെ ഏറ്റവും മികച്ച നിയമ നിർമ്മാണം നടത്തുകയും കുറ്റമറ്റ രീതിയിൽ അത് നടപ്പിലാക്കി വരുന്നതിനും യു എ ഇ ഭരണാധികൾക്കുള്ള അഭിനന്ദവും അവർ അറിയിക്കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും