സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അങ്കണവാടി ജീവനക്കാര്‍ നടത്തിയ സമരം ഉജ്ജ്വല വിജയം

വിമെന്‍പോയിന്‍റ് ടീം

വേതന വര്‍ധന ആവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാര്‍ നടത്തിയ സമരം ഉജ്ജ്വല വിജയം. അങ്കണവാടി വര്‍ക്കേഴ്സിന്റെ മാസ വേതനത്തില്‍ 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധന വരുത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനല്‍കി. പ്രക്ഷോഭകരും മുഖ്യമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

അങ്കണവാടി ജീവനക്കാരുടെ പ്രക്ഷോഭത്തിന് സിഐടിയു ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. മാര്‍ച്ചില്‍ എണ്ണായിരത്തിലേറെ തൊഴിലാളികള്‍ രാപ്പകല്‍ ഭേദമില്ലാതെ നാലുദിവസം ഫ്രീഡം പാര്‍ക്കില്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ്, പ്രക്ഷോഭകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായത്. 

പുതിയ ധാരണ പ്രകാരം അങ്കണവാടി വര്‍ക്കേഴ്സിന് 8000 രൂപയും ഹെല്‍പ്പേഴ്സിന് 4500 രൂപയും വേതനം കിട്ടും. മിനി അങ്കണവാടികളിലെ വര്‍ക്കേഴ്സിന് 4750 രൂപ ലഭിക്കും. 

ഏപ്രില്‍ ഒന്‍പതിനാണ് പ്രക്ഷോഭകരും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. അങ്കണവാടി ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഗണിക്കുന്നതിന് ഒരു ഉന്നത തല സമിതിയെ നിയോഗിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സമരക്കാരുടെ പ്രതിനിധി പറഞ്ഞു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും