സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

മലാല ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത

വിമെന്‍പോയിന്‍റ് ടീം

നോബല്‍ സമ്മാനജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിയെ ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂതയായി(United Nations messenger of peace) തിരഞ്ഞെടുത്തു. ലോകമെമ്ബാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് മലാലയുടെ പുതിയദൗത്യം. സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസാണ് മലാലയെ തിരഞ്ഞെടുത്തത്.

ഐക്യരാഷ്ട്ര സംഘടനയുടെ സമാധാനദൂത പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് പത്തൊമ്ബതുകാരിയായ മലാല. 2014 ലാണ് സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം മലാലയ്ക്ക് ലഭിക്കുന്നത്.പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിലൂടെയാണ് രാജ്യാന്തരതലത്തില്‍ മലാല ശ്രദ്ധേയയാകുന്നത്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന പാക് താലിബാന്റെ നയങ്ങള്‍ക്കെതിരെ മലാല തന്റെ ബ്ലോഗിലൂടെ ശക്തമായി പ്രതികരിച്ചു.
'ഗുല്‍ മക്കായി' എന്ന വ്യാജപേരിലായിരുന്നു അവളുടെ എഴുത്തുകള്‍. എന്നാല്‍ പിന്നീട് മലാലയാണ് ഗുല്‍ മക്കായി എന്ന് തിരിച്ചറിയപ്പെട്ടു. അതോടെ താലിബാന്റെ എതിരാളിപ്പട്ടികയില്‍ മലാലയുടെ പേരും കൂട്ടിച്ചേര്‍ക്കപ്പെട്ടു.
2009ല്‍ താലിബാന്‍ മലാലയെ വധിക്കാന്‍ ശ്രമം നടത്തി. തലയ്ക്ക് വെടിയേറ്റെങ്കിലും മലാല ജീവിതത്തിലേക്ക് തിരികെ വന്നു. നിലവില്‍ ഓക്സ്ഫോഡില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് മലാല. വികസ്വര രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ മലാലയും പിതാവ് യൂസഫ് സായിയും ചേര്‍ന്ന് 2013 ല്‍ ദ മലാല ഫണ്ടിനും രൂപം നല്‍കിയിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും