സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഇന്ത്യൻ സിനിമകളിലെ പ്രണയരംഗങ്ങൾക്കെതിരെ മനേകാ ഗാന്ധി

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യൻ സിനിമകളിലെ പ്രണയരംഗങ്ങൾക്കെതിരെ കേന്ദ്ര മന്ത്രി മനേകാ ഗാന്ധി. നായകൻ പ്രണയാഭ്യർഥനയുമായി നായികയെ പിന്തുടരുന്നു. നായിക വിലക്കിയിട്ടും പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. ഒടുവിൽ നായിക പ്രണയം സമ്മതിക്കുന്നു. ഇതാണ് പല ഇന്ത്യൻ സിനിമകളിലും കാണുന്ന പ്രണയം.  ഇത് പ്രണയമല്ല; ലൈംഗിക പീഡനവും ശല്യം ചെയ്യലുമാണെന്ന് മനേകാ ഗാന്ധി.

ഗോവയിൽ ബേഠി ബചാവോ ബേഠി പഠാവോ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഹിന്ദിയിലായാലും പ്രാദേശിക ഭാഷകളിലെ സിനിമകളിലായാലും പ്രണയം എന്നത് പെൺകുട്ടികളെ ശല്യം ചെയ്യുന്നതാണ്. പിറകെ നടന്ന് ശല്യം ചെയ്യുന്നവരെ പ്രണയിക്കുന്ന പെൺകുട്ടികളെയാണ് സിനിമകളിലൂെട കാണിക്കുന്നത്. ഇങ്ങനെയാണ് നാം സ്ത്രീകളെ അവതരിപ്പിക്കുന്നതെന്നും മനേകാ ഗാന്ധി കൂട്ടിച്ചേർത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും