സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നാല് ഹൈക്കോടതികളിലും വനിതാ ചീഫ് ജസ്റ്റിസുമാര്‍

വിമെന്‍പോയിന്‍റ് ടീം

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി നിയമിതയായതോടെ ഇന്ത്യയിലെ പ്രധാനപ്പെട്ട നാല് ഹൈക്കോടതികളിലും ചീഫ് ജസ്റ്റിസ് പദവിയില്‍ വനിതകള്‍.
നിലവില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസ് പദവിയിലിരിക്കുന്നത് വനിതകളാണ്. ഇന്ത്യാ ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനപ്പെട്ട നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായി ഒരേ സമയം നാലു വനിതകള്‍ ചുമതലവഹിക്കുന്നത്.

മാര്‍ച്ച് 31നാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇന്ദിര ബാനര്‍ജി ചുമതലയേറ്റത്. നിലവില്‍ മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി ഹെെക്കോടതികളിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ മഞ്ജുള ചെല്ലുരും, ജി രോഹിനിയും, നിഷിത മഹേത്രയുമാണ്.ബോംബൈ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസുള്‍പ്പെടെ പതിനൊന്ന് വനിതാ ജഡ്ജുമാരാണ് ഉള്ളത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും