സ്വവര്‍ഗാനുരാഗികളോട് വിവേചനം കാണിക്കരുതെന്ന് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അവരെ ബഹുമാനിക്കണമെന്നും അകറ്റി നിര്‍ത്തരുതെന്നും പോപ്പ് പറഞ്ഞു. വിവാഹ മോചിതര്‍, പുനര്‍വിവാഹിതര്‍ തുടങ്ങിയവരോട് ഉദാര നിലപാട് സ്വീകരിക്കണമെന്നും പോപ്പ് കൂട്ടിച്ചേര്‍ത്തു.'സ്നേഹത്തിന്റെ ആനന്ദം'എന്ന 260 പേജുള്ള പ്രബന്ധത്തിലാണ് പോപ്പ് ഇക്കാര്യങ്ങള്‍ പറയുന്നത്. കത്തോലിക്കാ സഭയുടെ പിന്തിരിപ്പന്‍ നിലപാടില്‍ നിന്നുളള വലിയ വ്യതിയാനമായാണിതിനെ നിരീക്ഷകര്‍ വിലയിരുത്തുന്നതു. വിവാഹം, പുനര്‍വിവാഹം, കുടുംബജീവിതം, ലൈംഗീക ന്യൂനപക്ഷങ്ങള്‍, സ്വവര്‍ഗാനുരാഗം തുടങ്ങിയ വിഷയങ്ങളിലാണ് മാര്‍പാപ്പ് കത്തോലിക സഭയുടെ നിലപാടുകള്‍ വ്യക്തമാക്കിയത്. വിവാഹബന്ധം വേര്‍പെടുത്തിയവരെയും പുനര്‍ വിവാഹം ചെയ്തവരെയും മാറ്റി നിര്‍ത്തേണ്ടതില്ലെന്നും മാര്‍പാപ്പ് പറഞ്ഞു. ഗര്‍ഭ നിരോധനം പോലെയുള്ള വിഷയങ്ങളില്‍ സഭയുടെ വരട്ടു തത്വവാദം പാടില്ല. സ്വന്തം മന:സാക്ഷി അനുസരിച്ചും സഭാ വിദ്യാഭ്യാസപ്രകാരവും തീരുമാനം എടുക്കണം എന്നും പോപ്പ് അഭിപ്രായപ്പെട്ടു.