സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യ സ്ഥിരാംഗമാകുംഃ സുഷമ സ്വരാജ്

വിമെന്‍പോയിന്‍റ് ടീം

യു.എന്‍ സുരക്ഷ കൗണ്‍സിലില്‍ ഇന്ത്യ സ്ഥിരാംഗമാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവിലെ സ്ഥിരാംഗങ്ങള്‍ക്കുള്ള വീറ്റോ അധികാരമടക്കമുള്ള എല്ലാ അവകാശങ്ങളും പുതിയ അംഗങ്ങള്‍ക്കും ഉണ്ടാകുമെന്നും രാജ്യസഭയില്‍ ചോദ്യോത്തരേവളയില്‍ അവര്‍ പറഞ്ഞു.

സ്ഥിരാംഗത്വം ലഭിക്കാനുള്ള എല്ലാ മാനദണ്ഡങ്ങളും ഇന്ത്യ പൂര്‍ത്തിയാക്കിയിട്ടുണ്ട്. യു.എസ്, യു.കെ, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ സ്ഥിരാംഗങ്ങള്‍ ഇന്ത്യയെ പിന്തുണക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. മറ്റൊരു സ്ഥിരാംഗമായ ചൈന പരസ്യമായി എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷ. ഇത്തവണയല്ലെങ്കില്‍ അടുത്തതവണയെങ്കിലും ഇന്ത്യക്ക് ഇൗ പദവി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കൗണ്‍സിലില്‍ എല്ലാ അംഗങ്ങള്‍ക്കും തുല്യ അവകാശം വേണമെന്നാണ് ഇന്ത്യയുടെ പക്ഷം.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും