സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കുരങ്ങന്മാര്‍ക്കൊപ്പം കഴിഞ്ഞിരുന്ന എട്ടുവയസ്സുകാരിയെ രക്ഷപ്പെടുത്തി

വിമെന്‍പോയിന്‍റ് ടീം

കുരങ്ങന്മാര്‍ക്കൊപ്പം അധിവസിച്ചു വന്നിരുന്ന എട്ടുവയസ്സുകാരിയെ ഉത്തര്‍പ്രദേശിലെ ബേഹ്റേയ്ച്ചില്‍ നിന്നും കണ്ടെത്തി. ഒരുകൂട്ടം കുരങ്ങന്മാര്‍ക്കൊപ്പം ജീവിച്ച പെണ്‍കുട്ടിയെ പോലീസാണ് കണ്ടെത്തിയത്.

മോട്ടിപൂര്‍ മേഖലയിലെ ഖട്ടര്‍നിയാഗട്ട് വന്യമൃഗ സംരക്ഷണകേന്ദ്രത്തിനു സമീപത്ത് നിന്ന് എസ്‌ഐ സുരേഷ് യാദവിന്‍റെ പതിവ് പട്രോളിങ്ങിനിടെയാണ് വിചിത്ര സംഭവം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് ഏതെങ്കിലും ഭാഷ മനസിലാക്കാനോ സംസാരിക്കാനോ കഴിയുന്നില്ല. മനുഷ്യ നിഴല്‍ കണ്ടപ്പോള്‍ കുട്ടി ഭയന്നിരുന്നുവെന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നതിനിടെ കുരങ്ങന്മാര്‍ ആക്രോശത്തോടെ തന്‍റെ നേര്‍ക്കടുത്തുവെന്നും പോലീസ് വ്യക്തമാക്കി.
കുരങ്ങന്മാരുടെ ഇടയില്‍ നിന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മനുഷ്യന്‍റേതായ മാനറിസങ്ങള്‍ ഒന്നും കാണിക്കാത്ത പെണ്‍കുട്ടി ആക്രമാസക്തമാകാന്‍ ഇട നല്‍കാതെയാണ് ചികിത്സ പുരോഗമിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.

ചികിത്സയയോട് വളരെ പതുക്കെയാണ് പെണ്‍കുട്ടി പ്രതികരിക്കുന്നത്. കുട്ടി ഇപ്പോഴും വാ കൊണ്ട് നേരിട്ടാണ് ഭക്ഷണം എടുക്കുന്നത്. അതേസമയം കൈകളും കാലകുളും ഉപയോഗിച്ചു നാലു കാലിലാണ് പെണ്‍കുട്ടി നടക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും