സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

റബര്‍ ടാപ്പിംഗ് മേഖലയില്‍ കു‍ടുംബശ്രീ വനിതകള്‍

വിമെന്‍പോയിന്‍റ് ടീം

കു‍ടുംബശ്രീ വനിതകള്‍ ഇനി റബര്‍ ടാപ്പിംഗ് മേഖലയിലേക്കും.അയല്‍ക്കൂട്ട വനിതകള്‍ക്ക് പുതിയൊരു വരമാനദായക തൊഴില്‍ മേഖല കണ്ടെത്തുന്നതിനോടൊപ്പം പ്രകൃതിദത്ത റബറിന്‍റെ ഉല്‍പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക എന്നതുമാണ് ലക്ഷ്യം.ഇതിന്‍റെ ഭാഗമായി കുടുംബശ്രീയും റബര്‍ബോര്‍ഡും സംയുക്തമായി റബര്‍ ഉല്‍പാദക സംഘങ്ങള്‍ കേന്ദ്രീകരിച്ച് തൊഴില്‍ സേന രൂപീകരിക്കും.

ഒരാള്‍ക്ക് പ്രതിദിനം 800 രൂപവരെ വരുമാനം നേടാന്‍ കഴിയുമെന്നതാണ് പ്രതീക്ഷ.എറണാകുളം ജില്ലയിലെ 30 വനിതകള്‍ക്ക് ഇതിനോടകം റബര്‍ ടാപ്പിംഗ് മേഖലയില്‍ പരിശീലനം നല്‍കികഴിഞ്ഞു.ആദ്യഘട്ടത്തില്‍ രാമമംഗലം റബര്‍ ഉല്‍പാദക സംഘത്തിന്‍റെ നേതൃത്വത്തില്‍ ഹരിത ​എന്ന പേരില്‍ തൊഴില്‍ സേന രൂപീകരിച്ചിട്ടുണ്ട്.പുരോഗതി വിലയിരുത്തിയ ശേഷം കോട്ടയം,ഇടുക്കി,പത്തനംതിട്ട എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും