സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കമ്പനികളുടെ ഭരണതലപ്പത്ത് പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് മിടുക്ക്

വിമെന്‍പോയിന്‍റ് ടീം

കമ്പനികളുടെ ഭരണതലപ്പത്ത് പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്കാണ് കൂടുതല്‍ തിളങ്ങാന്‍ സാധിക്കുക എന്ന് പുതിയ പഠനം. 100 എഫ്ടിഎസ്ഇ കമ്പനികളുടെ തലപ്പത്ത് സ്ത്രീകളാണെന്നത് തന്നെ ഈ വസ്തുത ശരിവെക്കുന്നു. ബിഐ നോര്‍വീജിയന്‍ ബിസിനസ് സ്‌കൂളിലെ ലീഡര്‍ഷിപ്പ് ആന്റ് ഓര്‍ഗനൈസേഷണല്‍ ബിഹേവിയറിന്റെ തലവന്‍ പ്രൊഫസര്‍ ഒയ്വിന്ദ് എല്‍ മാര്‍ട്ടിന്‍സെന്നിന്റെ നേതൃത്വത്തില്‍ നടന്ന പഠനങ്ങളിലാണ് കമ്പനികളുടെ തലപ്പത്ത് പുരുഷന്മാരെക്കാള്‍ കഴിവും പ്രാപ്തിയും തെളിയിക്കുന്നത് സ്ത്രീകളാണെന്ന് വ്യക്തമായത്.

പഠനവിധേയമായ നേതൃത്വഗുണങ്ങളിലെല്ലാം സ്ത്രീകള്‍ പുരുഷന്മാരെ കടത്തി വെട്ടുന്നതായി തെളിഞ്ഞു. എന്നാല്‍ ജോലി സംബന്ധമായ സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വൈകാരിക സ്ഥിരത നിലനിറുത്തുന്നതിലും പുരുഷന്മാരാണ് മുന്നിലെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍ പഠനത്തിന്റെ ഫലങ്ങള്‍ ജോലി സ്ഥലത്തെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സ്ത്രീകള്‍ ഉന്നത സ്ഥാനങ്ങളില്‍ എത്തുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അവകാശപ്പെടുമ്പോഴും യുഎസിലെ ഏറ്റവും വലിയ 500 കമ്പനികളില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നവയുടെ എണ്ണം കഴിഞ്ഞ വര്‍ഷം 12 ശതമാനം കണ്ട് ഇടിഞ്ഞിരുന്നു. എന്നാല്‍ സ്ത്രീകളുടെ നേതൃത്വശേഷി കണക്കിലെടുക്കാതെ മുന്നോട്ട് പോകാനാണ് കമ്പനി മേധാവികള്‍ ശ്രമിക്കുന്നതെങ്കില്‍, കുറഞ്ഞ ശേഷിയുള്ള നേതൃത്വനിരയെയാവും അവര്‍ നിയമിക്കുകയെന്നും അത് ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും