സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

തൊഴിലുറപ്പ് പദ്ധതി തകര്‍ച്ചയിലേക്ക്

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യയിലെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമായിരുന്ന ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാവുന്നതായി സൂചനകള്‍. ഗ്രാമീണ ജനതയുടെ ഉന്നമനത്തിന് ഏറ്റവും അനുയോജ്യ പദ്ധതികളില്‍ ഒന്ന് എന്ന് കഴിഞ്ഞ വര്‍ഷത്തെ ഐക്യരാഷ്ട്രസഭ മാനവവികസന റിപ്പോര്‍ട്ടില്‍ പ്രകീര്‍ത്തിക്കപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഇന്ത്യയിലെ മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴിലാളികള്‍ക്ക് കൃത്യമായി വേതനം വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം 47.5 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമാണ് ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുള്ളില്‍ വേതനം വിതരണം ചെയ്യാന്‍ സാധിച്ചിട്ടുള്ളു.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയിരിക്കുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് വേതനം എത്തുന്നത്. തൊഴിലുറപ്പ് വേതനം പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിക്കാതിരിക്കുന്ന സാഹചര്യത്തിലാണ്, സുപ്രീം കോടതി വിധിയെ പോലും മറികടന്നുകൊണ്ട് നിരവധി സര്‍ക്കാര്‍ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള തീരമാനവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് .

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കെത്തുന്ന തൊഴിലാളികളില്‍ 56 ശതമാനവും സ്ത്രീകളാണെന്നത് പ്രതീക്ഷ നല്‍കുന്ന മറ്റൊരു ഘടകമാണ്. കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ കൂടുതല്‍ ജോലിക്കെത്തുന്ന പ്രവണത ശക്തമായി നിലനില്‍ക്കുന്നത്. കുടുംബത്തിന് ഒരു അധിക വരുമാനം എന്ന നിലയിലാണ് സ്ത്രീകള്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ കാണുന്നത്. പക്ഷെ അവര്‍ക്ക് കൃത്യമായി വേതനം ലഭിക്കാതിരിക്കുന്ന പക്ഷം ഇവരുടെ ആവേശം നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഏതായാലും ഈ അഭിമാനപദ്ധതി തടസമില്ലാതെ മുന്നോട്ട് പോകുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തരശ്രദ്ധ ആവശ്യമാണ്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും