സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഹിജാബ് ധരിച്ച അമേരിക്കന്‍ മുസ്ലിം ഗര്‍ഭിണിയുടെ റാപ് വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു

വിമെന്‍പോയിന്‍റ് ടീം

ഗർഭിണിയായ അമേരിക്കൻ മുസ്ലിം വനിതയുടെ റാപ് വീഡിയോ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. 'ഹിജാബി' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം കഴിഞ്ഞ ചൊവ്വായാഴ്ചയാണ് പുറത്തിറങ്ങിയത്. അമേരിക്ക പിന്തുടരുന്ന ഇസ്ലാമോഫോബിയക്കുള്ള മറുപടിയും അവരുടെ മുസ്ലിം വിരോധത്തിനെ എതിർക്കുന്ന രീതിയിലുമാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കവിയും ആക്ടിവിസ്റ്റുമായ മോണ ഹയ്ദറാണ് വീഡിയോക്ക് പിന്നിൽ. വർഷങ്ങൾക്ക് മുമ്പ് സാൻ ബെർണാഡിനോയിലെ തീവ്രവാദ ആക്രമവുമായി ബന്ധപ്പെട്ട് ഇസ്‌ലാമോഫോബിയ ചർച്ചയായപ്പോൾ മോണയും ഭർത്താവ് സെബാസ്റ്റിയൻ റോബിനും ബോസ്റ്റണിൽ പോസ്റ്ററുകളുമായി രംഗത്ത് വന്നിരുന്നു. 'മുസ്ലിമിനോട് ചോദിക്ക്, മുസ്ലിമിനോട് സംസാരിക്ക്: ഫ്രീ കോഫീ ആൻഡ് ഡോനട്ട്സ്' എന്ന ആശയമായിരുന്നു ഇരുവരും മുന്നോട്ട് വെച്ചിരുന്നത്.മോണയോടൊപ്പം വേറെയും ഹിജാബ് ധരിച്ച വനിതകൾ വീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മുസ്ലിംകളെ കുറിച്ച് പലർക്കുമുള്ള ധാരണയും കാഴ്ചപ്പാടും പാട്ടിലൂടെ പറയാനാണ് മോണ ശ്രമിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും