സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

റിസര്‍വ് ബാങ്ക് കൈവിട്ടു, ഇനി ധനമന്ത്രാലയം തന്നെ കനിയണം

വിമെന്‍പോയിന്‍റ് ടീം

നോട്ട് നിരോധനം അറിയാതെ പോയ വരാപ്പുഴ ചിറയ്ക്കകം ഭഗവതിപ്പറമ്പിലെ സതി എന്ന വൃദ്ധമാതാവിന്റെ ദുരിതത്തിന് ഇനിയും അറുതിയായില്ല. റിസര്‍വ് ബാങ്ക് മുഖേന അസാധുവായ നാലു ലക്ഷം രൂപയുടെ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള പഞ്ചായത്ത് അധികൃതരുടെ ശ്രമവും പരാജയപ്പെട്ടത്തോടെ ഇനി ധനമന്ത്രാലയം തന്നെ കനിയണം എന്ന അവസ്ഥയിലാണ്.

പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കിന്റെ ചൈന്നെയിലുള്ള ശാഖയില്‍ എത്തിയെങ്കിലും നോട്ട് മാറിയെടുക്കാനായില്ല. മാര്‍ച്ച് അവസാനത്തെ മൂന്നു ദിവസങ്ങളില്‍ എന്‍.ആര്‍.ഐ. വിഭാഗക്കാര്‍ക്ക് നോട്ട് മാറിയെടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്നറിഞ്ഞാണ് പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍റിസര്‍വ് ബാങ്കിന്റെ ചൈന്നെയിലുള്ള ഓഫീസില്‍ എത്തിയത്. സതിയുടേത് പ്രത്യേക കേസായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും പ്രയോജനപ്പെട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്തംഗങ്ങളായ വത്സല ബാലന്‍, ടി.പി. പോളി എന്നിവരുടെ നേതൃത്വത്തിലാണ് റിസര്‍വ് ബാങ്കിന്റെ ചൈന്നെ ഓഫീസില്‍ എത്തി നോട്ടു മാറിക്കിട്ടുന്നതിനുള്ള അപേക്ഷ നല്‍കിയത്.

പുറംലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വരാപ്പുഴ സ്വദേശി സതി എന്ന വൃദ്ധമാതാവ്, നോട്ട് നിരോധനത്തിനു ശേഷം രണ്ട് മാസങ്ങള്‍ കഴിഞ്ഞാണ് കൈയിലുള്ള നാലു ലക്ഷം രൂപയുടെ പഴയ നോട്ടുകള്‍ക്ക് വെറും കടലാളിന്റെ വില ഉള്ളൂ എന്ന് തിരിച്ചറിഞ്ഞത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവും മകളും മരിച്ചതിനുശേഷം ഒറ്റയ്ക്ക് കഴിയുന്ന സതിയുടെ പക്കല്‍ നിന്നും അസാധുവായ നോട്ടുകളാണ് പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും