സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

കോമൺ വെൽത്തിന് ആദ്യമായി വനിതാ‍ സെക്രട്ടറി ജനറല്‍

വിമന്‍ പോയിന്റ് ടീം

കോമൺ വെൽത്തിന്റെ  ആദ്യ വനിതാ സെക്രട്ടറി ജനറലായി  കരീബിയൻ 
ദ്വീപുരാഷ്ട്രമായ ഡൊമനിക്ക സ്വദേശി പട്രീഷ സ്കോട് ലാൻഡ്‌ ചുമതലയേ 
റ്റു.ഇന്ത്യക്കാരനായ കമലേഷ് ശർമ  വിരമിച്ച ഒഴിവിലാണ് പട്രീഷ സ്ഥാനമേറ്റത്,കോമൺവെൽത്തിന്റെ പുത്രിയെന്നു സ്വയം വിശേഷിപ്പിച്ച പട്രീഷ ബ്രിട്ടനിൽ രാജ്ഞിയുടെ കൗൺസിലിൽ അംഗമായ ആദ്യ കറുത്ത വർഗക്കാരിയാണ്.   ബ്രിട്ടനിൽ  അറ്റോർണി  ജനറലായ ആദ്യ വനിതയും അവർ തന്നെ.സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള  അക്രമം തടയുന്നതോടൊപ്പം സമൂഹത്തിനു വേണ്ടിയും പ്രവർത്തിക്കുമെന്നു അവർ പറഞ്ഞു.വ്യാപാരവും  നല്ലഭരണവും പ്രോത്സാഹിപ്പിക്കും . കോമൺവെൽത്ത് സഖ്യരാഷ്ട്രങ്ങൾ യുറോപ്യൻ യൂണിയനിൽ നിന്ന് പിരിയണമെന്ന വാദത്തെ പരാമർശിച്ച് യൂറൊപ്യൻ യൂണിയനും കോമൺവെൽത്തും  പങ്കളികളാണെന്നും അവർ പറഞ്ഞു.         
  


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും