സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

കോടതിയിലും ജീന്‍സിന് വിലക്ക്; വനിതാ മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി

വിമെന്‍പോയിന്‍റ് ടീം

ഹൈക്കോടതിയില്‍ ജീന്‍സിട്ട വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതിക്ക് അകത്ത് പ്രവേശിപ്പിക്കാതെ തിരിച്ചയക്കുകയായിരുന്നു. ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമ പ്രവര്‍ത്തകരോട് പുറത്ത് പോകണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരാണ് പറഞ്ഞത്. ജീന്‍സ് മാന്യമായ വേഷമല്ല എന്നും മഞ്ജുള ചെല്ലൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജീന്‍സ് ധരിച്ചെത്തിയ സ്ത്രീകള്‍ കോടതിയ്ക്കുള്ളില്‍ പ്രവേശിക്കുന്നത് തടഞ്ഞ ചീഫ് ജസ്റ്റിസിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഒരു വനിതാ ചീഫ് ജസ്റ്റിസ് സ്ത്രീകളുടെ സ്വതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് നീതിപീഡത്തിനു മുന്നില്‍ കാണിച്ചതെന്ന് മഞ്ജുള ചെല്ലൂരിനെതിരെ മാധ്യമ പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും