സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സൗദിയില്‍ തൊഴിലുടമ ഇന്ത്യന്‍ യുവതിയെ ലൈംഗിക അടിമയാക്കി

വിമെന്‍പോയിന്‍റ് ടീം

സൗദി അറേബ്യയില്‍ ജോലിക്കെത്തിയ ഇന്ത്യന്‍ യുവതിയെ തൊഴിലുടമ ലൈംഗികമായി ഉപദ്രവിക്കുന്നതായി പരാതി. പീഡനത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിനി. തൊഴിലുടമയുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട യുവതി ഇപ്പോള്‍ ഇയാളുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിവിലാണ്. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ എങ്ങനെയെങ്കിലും അഭയം തേടണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനു മുന്‍പ് തൊഴിലുടമയുടെ കണ്ണില്‍പെടരുതെ എന്ന പ്രാര്‍ത്ഥനയിലാണ് ഇവര്‍.

സംഭവത്തില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.തൊഴിലുടമയുടെ 25കാരനായ മകന്‍ തന്നെ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു.പല തവണ തന്നെ ബലമായി മുറിയിലേക്ക് പിടിച്ചുകൊണ്ടുപോയി പൂട്ടിയിട്ടു. അമ്മയുടെ മുന്നില്‍ വച്ചാണ് യുവാവിന്‍റെ ഈ ക്രൂരകൃത്യം. മൂന്നു വര്‍ഷമായി പീഡനം സഹിച്ച്‌ കഴിയുകയായിരുന്നു യുവതി.

ബ്യൂട്ടിപാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്താണ് യുവതിയെ ഹൈദരാബാദിലുള്ള ഏജന്‍റ് അബ്ദുള്‍ അസീസ് 2014 ജൂലായ് 22ന് സൗദിയിലേക്ക് അയച്ചത്. എന്നാല്‍ അവിടെയെത്തിയ ഇവര്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്ന് റിയാദിലുള്ള സാമൂഹിക പ്രവര്‍ത്തകനായ മൊഹദ് അമീര്‍ പറഞ്ഞു. ഇവരുടെ രക്ഷയ്ക്ക് ഇടപെടണമെന്ന് കാണിച്ച്‌ സന്നദ്ധപ്രവര്‍ത്തകര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചിട്ടുണ്ട്.
തൊഴിലുടമ റിയാദില്‍ പെണ്‍വാണി കേന്ദ്രം നടത്തുന്നുണ്ടെന്നും മുംബൈയിലും ഹൈദരാബാദില്‍ ഇവര്‍ക്ക് അതിനായി ഏജന്‍റുമാര്‍ ഉണ്ടെന്നുമാണ് സന്നദ്ധപ്രവര്‍ത്തകന്‍ അംജെദുള്ള ഖാന്‍ പറഞ്ഞു. ബ്യൂട്ടി പാര്‍ലറില്‍ ജോലി വാഗ്ദാനഗ ചെയ്ത് മറ്റു രണ്ട് യുവതികളെ കൂടി ഈ ഏജന്‍റ് റിയാദില്‍ എത്തിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും