സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്ത്രീകള്‍ക്ക് ആര്‍ത്തവാവധി നല്‍കുന്ന ആദ്യ പാശ്ചാത്യരാജ്യമാകാന്‍ ഇറ്റലി

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ക്ക് ആര്‍ത്താവവധി നല്‍കുന്ന ആദ്യ പാശ്ചാത്യ രാജ്യമാകാന്‍ ഇറ്റലി. ആര്‍ത്തവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് അവധി നല്‍കുന്ന ബില്ല് ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്ക് ഓരോ മാസവും ആര്‍ത്തവദിനവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ അവധി നല്‍കണമെന്നാണ് ബില്ലിലെ ശുപാര്‍ശ. 

ആർത്തവത്തോട് അനുബന്ധിച്ചുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകളെ അപമാനഭാരമില്ലാതെ നേരിടാൻ സ്ത്രീകളെ സജ്ജരാക്കുക എന്നതാണ് ഉദ്ദേശ്യം.സ്ത്രീകളുടെ ജോലിയിലെ കാര്യക്ഷമത കൂട്ടാൻ ഇത് സഹായിക്കും.മാത്രമല്ല ആർത്തവചക്രത്തെ കുറിച്ചുള്ള അവബോധം കുറേക്കൂടി ക്രിയാത്മകമായ ഇടപെടലിന് സ്ത്രീകളെ സഹായിക്കും.

എതിര്‍പ്പുകളൊന്നും വന്നില്ലെങ്കില്‍ പാര്‍ലമെന്റ് ആവശ്യം അംഗീകരിക്കും. ആര്‍ത്തവകാലത്തെ സ്ത്രീകളുടെ കഠിനമായ വേദനയും ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് ഇത്തരമൊരു ആവശ്യം ബില്ലായി അവതരിപ്പിക്കുന്നത്. ജപ്പാന്‍ ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ തന്നെ ഓരോ മാസവും സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി നല്‍കുന്നുണ്ട്. എല്ലാവര്‍ക്കും ഇത് സ്വീകാര്യമല്ലെങ്കില്‍ കൂടി സ്ത്രീകളെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തീരുമാനമെന്ന് വിദഗ്ദര്‍ പറയുന്നു. അതേസമയം ഈ തീരുമാനം സ്ത്രീകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദവും ചിലര്‍ മുന്നോട്ടുവെക്കുന്നുണ്ട്. സ്ത്രീകളെ ജോലിക്ക് എടുക്കുന്നതിന് മുന്‍പ് കമ്പനികള്‍ രണ്ട് വട്ടം ചിന്തിക്കാന്‍ ഈ തീരുമാനം കാരണമാകുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. സ്ത്രീകളെ ജോലിക്കെടുന്നതോടെ അവര്‍ക്ക് നല്‍കേണ്ട ലീവിന്റെ എണ്ണത്തെ കുറിച്ചാകും കമ്പനികള്‍ ചിന്തിക്കുയെന്നാണ് ഇവര്‍ പറയുന്നത്. 

ശരീരത്തിൻറെ സ്വാഭാവികതകൾക്ക് അനുസരിച്ച് ജോലി ക്രമീകരിക്കാന്‍ കഴിയും.ജോലി ചെയ്യുന്ന സ്ത്രീകൾ, മാസമുറദിവസങ്ങളിൽ കടുത്ത വേദനയിൽ വലയുമ്പോഴും അവധിയെടുത്ത് വീട്ടിലേക്ക് പോകാറില്ല. അസുഖം വരുമ്പോഴാണല്ലോ അവധി എടുക്കുക. ഈ വേദന എന്തായി കണക്കാക്കും എന്നതാണ് അവരുടെ സംശയം.  മാസമുറയ്ക്ക് ശേഷമുള്ള ദിവസങ്ങളിൽ കൂടുതൽ ഊർജസ്വലരായി എത്തുന്ന സ്ത്രീകളുടെ സേവനം കൂടുതൽ ക്രിയാത്മകമാണ്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും