സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പോക്സോ നിയമം ദുരുപയോഗം ചെയ്യുന്നു

വിമെന്‍പോയിന്‍റ് ടീം

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന പോക്സോ നിയമം ദുരുപയോഗം ചെയ്യുന്ന പ്രവണത കൂടിവരുന്നതായി സംസ്ഥാന വനിത കമീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ്. 

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ആലക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇത്തരമൊരു കേസ് വനിത കമീഷന് മുന്നിലെത്തി. 2006ല്‍ മൂന്നു വയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചെന്ന കേസിലെ കുറ്റാരോപിതെന്‍റ സഹോദരിയെ പരാതിക്കാരിയുടെ ബന്ധു പീഡിപ്പിച്ചെന്നാണു ഇപ്പോള്‍ കേസ് കൊടുത്തിട്ടുള്ളത്.
എന്നാല്‍, ഇത്രയും കാലം പീഡനവിവരം പുറത്തുവിടാതിരുന്ന രക്ഷിതാക്കളും പോക്സോ നിയമപ്രകാരം കുറ്റക്കാരാണ്.

റസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെയും പരാതികള്‍ വ്യാപിക്കുന്നത് കുടുംബാന്തരീക്ഷം മാത്രമല്ല അയല്‍പക്ക ബന്ധവും തകര്‍ച്ചയിലാണെന്നതിെന്‍റ ഉദാഹരണമാണ്. ഫ്ലാറ്റ്, വില്ല സംസ്കാരം വര്‍ധിച്ചതോടെ സ്വഭാവത്തിലും മാറ്റംവന്നു തുടങ്ങി. അണുകുടുംബങ്ങളില്‍ കുടുംബാന്തരീക്ഷം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കുടുംബത്തിലെ മുതിര്‍ന്നവരെ ബഹുമാനിക്കാത്ത അവസ്ഥയാണ് പലപ്പോഴും കുറ്റകൃത്യം വര്‍ധിക്കാന്‍ കാരണം.

ഇന്‍റര്‍നെറ്റിലെ അശ്ലീല സൈറ്റുകള്‍ നിരോധിക്കാന്‍ നടപടി വേണം. കോടതികളില്‍ വിചാരണ നീണ്ടുപോവുന്നതിനാല്‍ പീഡനത്തിനിരയായ കുട്ടികള്‍ സംഭവം മറന്നുപോവും. ഇത് പ്രതിഭാഗം അഭിഭാഷകര്‍ മുതലെടുക്കുന്നതാണ് ശിക്ഷ ലഭിക്കാതിരിക്കാന്‍ കാരണമെന്നും അവര്‍ പറഞ്ഞു. സിറ്റിങ്ങില്‍ ആകെ 56 പരാതികളാണ് ലഭിച്ചത്. 34 പരാതികള്‍ തീര്‍പ്പാക്കി. 10 എണ്ണം പൊലീസിനു കൈമാറി. അഞ്ചെണ്ണം ജാഗ്രത സമിതിക്കും ഏഴെണ്ണം അടുത്ത സിറ്റിങ്ങിലേക്കും മാറ്റി. സിറ്റിങ്ങില്‍ അഡ്വ. അനിത റാണി, അഡ്വ. ഒ.കെ. പത്മപ്രിയ എന്നിവരും പങ്കെടുത്തു. അഡ്വ. നൂര്‍ബിന റഷീദ് അംഗമായ വനിത കമീഷെന്‍റ അവസാനത്തെ സിറ്റിങ്ങാണിത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും