സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്ത്രീകള്‍ക്ക് നൈറ്റ് ഷിഫ്റ്റ് നല്‍കരുത്ഃ കര്‍ണാടക നിയമസഭാ സമിതി

വിമെന്‍പോയിന്‍റ് ടീം

സ്ത്രീകള്‍ക്ക് നൈറ്റ് ഷിഫ്റ്റ് നല്‍കരുതെന്ന് ഐടി കമ്പനികളോട് കര്‍ണാടക നിയമസഭാ സമിതി. സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പു വരുത്താനായി രാത്രി ഷിഫ്റ്റില്‍ ഇടരുതെന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ബയോ ടെക്‌നോളജി കമ്പനികളോട് നിയമസഭാ സമിതിയുടെ നിര്‍ദേശം.

ഐടി- ബിടി കമ്പനികള്‍ സ്ത്രീകളെ രാത്രി ഡ്യൂട്ടിയിലിടുന്നതിനോട് യോജിപ്പില്ലെന്നും എത്രയും പെട്ടെന്ന് പകല്‍ ഷിഫ്റ്റുകള്‍ മാത്രമാക്കുന്നതിനാണ് ഇടപെടലെന്നുമാണ് നിയമസഭാ സമിതിയുടെ നിര്‍ദേശം. നിയമസഭയില്‍ വനിത ശിശുക്ഷേമ സമിതി സമര്‍പ്പിച്ച 32ാം റിപ്പോര്‍ട്ടിലാണ് ഇത്തരത്തിലൊരു ശുപാര്‍ശ. രാവിലേയും ഉച്ചതിരിഞ്ഞുമുള്ള ഷിഫ്റ്റുകളില്‍ ഉള്‍പ്പെടുത്തി വനിത ജീവനക്കാരെ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നാണ് എന്‍എ ഹാരീസ് അധ്യക്ഷനായ നിയമസഭാ സമിതിയുടെ ആവശ്യം.

രാത്രി ഷിഫ്റ്റുകള്‍ക്ക് പുരുഷന്‍മാരെ നിയോഗിക്കണമെന്നാണ് കമ്പനികളോട് നിയമസഭാ സമിതി ശുപാര്‍ശ ചെയ്യുന്നത്. 2016ല്‍ ഇന്‍ഫോസിസ്, ബോയോകോണ്‍ ജീവനക്കാരും മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരമൊരു നിര്‍ദേശവുമായി സമിതി മുന്നോട്ട് വന്നത്.കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാരെടുത്ത ചരിത്രപരമായ തീരുമാനത്തിന് വിരുദ്ധമാണ് നിയമസഭാ സമിതി റിപ്പോര്‍ട്ടും നിലപാടും. രാത്രിജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മേലുള്ള നിയന്ത്രണം
കഴിഞ്ഞ വര്‍ഷം കര്‍ണാടക സര്‍ക്കാര്‍ എടുത്തു മാറ്റിയിരുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീക്കും പുരുഷനും തുല്യ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായിരുന്നു ഈ തീരുമാനം. ഇതിനെ പിന്നോട്ടടിക്കുന്നതാണ് സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന നിലപാട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും