സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ലെഗിന്‍സ് ധരിച്ച് യാത്രയ്‌ക്കെത്തിയ പെണ്‍കുട്ടികളെ വിമാന കമ്പനി തടഞ്ഞു

വിമെന്‍പോയിന്‍റ് ടീം

ഇഷ്ടവസ്ത്രം ധരിച്ച് യാത്രയ്ക്ക് എത്തിയ പെണ്‍കുട്ടികളെ വിമാന കമ്പനി തടഞ്ഞു. ഡെന്‍വറില്‍ നിന്ന് മിനിയാപോളിസിലേക്ക് പോകുന്ന വിമാനത്തിലാണ് ഇവര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടത്. വിമാനത്തില്‍ കയറുന്നതിനു മുന്‍പുള്ള ഗെയിറ്റ് ചെക്കിംഗിനിടെയാണ് പെണ്‍കുട്ടികള്‍ ലെഗിന്‍സ് ധരിച്ചിരിക്കുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഇതോടെ ലെഗിന്‍സ് ധരിച്ച് വിമാനത്തില്‍ കയറാന്‍ പറ്റില്ലെന്ന് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടികളോട് പറഞ്ഞു. മാന്യമായ വസ്ത്രം ധരിച്ച് വേണം യാത്ര ചെയ്യാന്‍ എന്നാണ് ഇവര്‍ പെണ്‍കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ലെഗിന്‍സ് ധരിച്ചെത്തിയ മറ്റൊരു സ്ത്രീയെ വസ്ത്രം മാറ്റിയ ശേഷം മാത്രമേ യാത്ര ചെയ്യാന്‍ അനുവദിച്ചുള്ളുവെന്ന് ദൃക്‌സാക്ഷി പറഞ്ഞു. യുണൈറ്റഡ് എയര്‍ലൈന്‍സാണ് പെണ്‍കുട്ടികള്‍ക്ക് വസ്ത്ര സ്വാതന്ത്ര്യം നിഷേധിച്ചത്.പ്രവേശനം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ എംപ്ലോയി പാസില്‍ യാത്ര ചെയ്യുന്നവരാണെന്നും തങ്ങളുടെ ജീവനക്കാര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് ജീവനക്കാരുമായി ഉണ്ടാക്കിയ കരാറില്‍ ഉണ്ടെന്നുമാണ് എയര്‍ലൈന്‍ കമ്പനി വക്താവ് ജൊനാഥന്‍ ഗുവേറിന്‍ പറഞ്ഞു. എന്നാല്‍ ലെഗിന്‍സ് മാന്യമായ വസ്ത്രമാണോയെന്നും മാന്യമായ വസ്ത്രത്തിന്റെ നിര്‍വ്വചനം എന്തെന്നും കമ്പനി പറയുന്നില്ല.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും