സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

സി കെ ജാ‍നുവിന് സ്വന്തം പാര്‍ട്ടി

വിമന്‍ പോയിന്റ് ടീം

ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു  ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പേരില്‍ സ്വന്തമാ‍ായി പാ‍ര്‍ട്ടി രൂപികരിചു.  നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍  മത്സരിക്കുമെന്ന്  ജാനു അറിയിച്ചു.  പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലായിരിക്കും എന്‍.ഡി.എയുമായി സഹകരിക്കുകയെന്നും ജാനു പറഞ്ഞു. ബി.ജെ.പിയിലോ ബി.ഡി.ജെ.എസിലോ ചേരുമെന്ന വാര്‍ത്ത ജാനു തള്ളി. 
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ജാനു സുല്‍ത്താന്‍ബത്തേരിയില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 
എന്നാല്‍, ജാനുവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ഗോത്രമഹാസഭ നേതാക്കള്‍ രംഗത്തുവന്നു. ജാനു മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കില്ലെന്നാണ് ഇവരുടെ നിലപാട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും