സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഗര്‍ഭനിരോധന കുത്തിവെയ്പിന് പാര്‍ശ്വഫലങ്ങളില്ലെന്ന വാദവുമായി കേന്ദ്രസര്‍ക്കാര്‍

വിമെന്‍പോയിന്‍റ് ടീം

ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായുള്ള ഗര്‍ഭനിരോധന കുത്തിവെയ്പിന് പാര്‍ശ്വഫലങ്ങളില്ലെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ചയാണ് ലോക്സഭയില്‍ പുതിയ വാദവുമായി രംഗത്തെത്തിയത്.ഗര്‍ഭനിരോധന കുത്തിവെയ്പിലൂടെ നഷ്ടപ്പെടുന്ന ബോണ്‍ മിനറല്‍ ഡെന്‍സിറ്റി താതാകാലികമാണെന്നും ഇത് പുനഃസ്ഥാപിക്കാമെന്നും ആരോഗ്യ വകുപ്പ് മന്ത്രി അനുപ്രിയ പട്ടേല്‍ അറിയിച്ചു. കുത്തിവെയ്പ്നിര്‍ത്തി നാല് മുതല്‍ ആറ് മാസത്തിനുള്ളില്‍ നഷ്ടപ്പെടുന്ന ബോണ്‍ മിനറല്‍ ഡെന്‍സിറ്റി പഴയപോലെ വീണ്ടെടുക്കാമെന്നും അവര്‍ പറഞ്ഞു. മെഡ്രോക്സി പ്രൊജസ്റ്ററോണ്‍ അസറ്റേറ്റ് (എംപിഎ) ദേശീയ കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായി വിദഗ്ദരുടെ ഒരു ഗ്രൂപ്പ് വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം സുരക്ഷയെ കുറിച്ച് ആശങ്കയൊന്നും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രചാരണത്തില്‍ കൊണ്ടുവന്നത് എന്നും പട്ടേല്‍ പ്രസ്താവിച്ചു. എംപിഎ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് പ്രകാരം 11 ശതമാനം ആളികള്‍ മാത്രമേ ഗുളിക ഉപയോഗിക്കുന്നുള്ളൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും