സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ശൗചാലയം പെണ്‍കുട്ടികളുടേത്, അകത്തെ സൗകര്യങ്ങള്‍ ആണ്‍കുട്ടികള്‍ക്കുള്ളത്!!

വിമെന്‍പോയിന്‍റ് ടീം

പുതുതായി പണി കഴിപ്പിച്ച കോളജ് കെട്ടിടത്തിലെ ആണ്‍കുട്ടികളുടെ സൗകര്യങ്ങളുള്ള ശൗചാലയത്തില്‍ പെണ്‍കുട്ടികളുടേതെന്ന് എഴുതി വെച്ചിരിക്കുന്നു. പക്ഷെ ഈ ശൗചാലയം ഇപ്പോള്‍ പെണ്‍കുട്ടികളാണ് ഉപയോഗിക്കുന്നത്. ജാംഷെഡ്പൂര്‍ കോപറേറ്റീവ് കോളജിലാണ് രസകരമായ പിഴവ് സംഭവിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് എഴുതുമ്പോള്‍ പറ്റിയ പിശകാണെന്നും യഥാര്‍ത്ഥത്തില്‍ ഇത് പുരുഷന്മാരുടെ ശൗചാലയമാണെന്നും പെണ്‍കുട്ടികള്‍ക്കുള്ളത് വൈകാതെ നിര്‍മിക്കുമെന്നും കോളജ് പ്രധാനധ്യാപകന്‍ എസ് എസ് റാസി വ്യക്തമാക്കി. അതേസമയം പുതിയ കെട്ടിടം പണി കഴിപ്പിച്ചാല്‍ മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്ന് കരുതിയിരുന്നുവെന്നും പക്ഷെ പുരുഷന്മാരുടെ മൂത്രപ്പുര ഉപയോഗിക്കാനാണ് തങ്ങളുടെ വിധിയെന്നും ആരോപിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി സുജാത സാഹു വേറെ വഴിയില്ലാത്തതിനാല്‍ പുരുഷന്മാരുടെ ശുചിമുറി ഉപയോഗിക്കുകയാണെന്നും വ്യക്തമാക്കി.

സ്ത്രീ ജോലിക്കാരടക്കമുള്ള എല്ലാവരും ഈ ശുചിമുറി തന്നെയാണ് ഉപയോഗിക്കുന്നതെന്ന് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി പൂജ പറഞ്ഞു. കോളജിന്റെ പഴയ കെട്ടിടത്തിലാണ് ശരിക്കുമുള്ള പെണ്‍കുട്ടികളുടെ ശുചിമുറി. എന്നാല്‍ ഇത് ഉപയോഗിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. എന്നിരുന്നാലും ആണ്‍കുട്ടികള്‍ക്ക് വേറെ ശൗചാലയമില്ലാത്തതിനാല്‍ പഴയ കെട്ടിടത്തിലെ ഈ ശുചിമുറിയാണ് അവര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും