സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

സ്വകാര്യ ആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനുള്ള ബില്‍ ഉടന്‍

വിമെന്‍പോയിന്‍റ് ടീം

സ്വകാര്യആശുപത്രികളുടെ കൊള്ള അവസാനിപ്പിക്കാനുള്ള ക്ളിനിക്കല്‍ എസ്റ്റാബ്ളിഷ്മെന്റ് ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കണ്ണൂര്‍ എകെജി സ്മാരക സഹകരണ ആശുപത്രിയില്‍ ലിവര്‍ ആന്‍ഡ് ഗ്യാസ്ട്രോ സയന്‍സസ് വിഭാഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍.

സ്വകാര്യാശുപത്രികള്‍ ഓരോ ശസ്ത്രക്രിയയ്ക്കും വ്യത്യസ്ത നിരക്കാണ് ഈടാക്കുന്നത്. ഇത് പഠിക്കാന്‍ ഉന്നതതല കമ്മിറ്റിയെ നിയോഗിച്ചു. പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബില്‍. ഇതിനൊപ്പം പൊതുആരോഗ്യശൃംഖല ശക്തിപ്പെടുത്തും. ഇതിനായാണ് ആര്‍ദ്രം പദ്ധതി. പൊതുആരോഗ്യകേന്ദ്രങ്ങള്‍  കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കും. മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ രോഗീസൌഹൃദമാക്കുന്നതോടൊപ്പം ഗവേഷണത്തിനും മറ്റും പ്രാധാന്യം നല്‍കും.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും