സ്കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യകരമായ സെക്സിനേക്കാള്‍ താത്പര്യം സെക്സ് ചാറ്റിങ്ങിലാണെന്ന് പഠനം. ലോസ് ആഞ്ജലിസില്‍ 1300 വിദ്യാര്‍ഥികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ലോസ് ആഞ്ജലിസിലെ സൗത്തേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. പ്രൊഫസര്‍ എറിക് റൈസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യകരമായ ലൈംഗികതയെക്കാള്‍ കൂടുതല്‍ താത്പര്യം സെക്സ് ചാറ്റിങ്ങിനാണെന്നാണ് പഠനം വ്യക്തമക്കുന്നത്. ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള ചാറ്റിങ്ങാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും ഇഷ്ടപ്പെടുന്നത്. 11 വയസു മുതലുള്ള വിദ്യാര്‍ഥികളില്‍ സെക്സ് വിദ്യാഭ്യാസം ലഭിച്ച വിദ്യാര്‍ഥികള്‍ പോലും സെക്സ്റ്റിങ്ങില്‍ (സെക്സ് ചാറ്റ്) വ്യാപൃതരാകുന്നതായും പഠനത്തില്‍ പറയുന്നുണ്ട്. ലൈംഗികതയില്‍ ഏര്‍പ്പെടുന്നതിനേക്കാള്‍ ഏഴുമടങ്ങ് അധികം താത്പര്യം സെക്സ്റ്റിങ്ങില്‍(സെക്സ് ചാറ്റ്) കാണിക്കുന്നതായും പഠനം പറയുന്നുണ്ട്. 11- 13 വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് നടത്തുന്ന ചാറ്റിങില്‍ ദിവസവും 100 സെക്സ് മെസേജുകള്‍ വരെ കൈമാറുന്നു. ആരോഗ്യകരമല്ലാത്ത ലൈംഗികബോധം വളര്‍ത്താന്‍ ചെറു പ്രായത്തിലെ ചാറ്റിങ് കാരണമാകുമെന്നും ഇത് ഭാവിയില്‍ ലൈംഗിക വൈകൃതമായി പരിണമിക്കുമെന്നും ഗവേഷകര്‍ പറയുന്നു. കൗമാരക്കാരായ വിദ്യാര്‍ഥികളുടെ ഫോണ്‍ രക്ഷിതാക്കള്‍ നിരന്തരം ഉപയോഗിക്കുകയും പരിശോധിക്കുകയും ചെയ്യണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നുണ്ട്. ഇങ്ങനെ മാത്രമെ വിദ്യാര്‍ഥികളിലെ ഇത്തരം പ്രവണതകള്‍ നിയന്ത്രിക്കാന്‍ സാധിക്കൂവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.