മ്യാന്‍മാര്‍ മന്ത്രിസഭയിലേക്ക് നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയിലെ പ്രമുഖനേതാവ് ഓങ് സാന്‍ സൂചിയെ നാമനിര്‍ദ്ദേശം ചെയ്‌തു. സൂചി മന്ത്രിസഭയില്‍ ചേരാതെ പുറത്ത് നി്‌ന്നു നയിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇനി വിട. പുതിയ മന്ത്രിസഭയില്‍ 18 അംഗങ്ങള്‍ . ഭരണഘടനാ പരമായ വിലക്കുകള്‍മൂലം പ്രസിഡന്റ് സ്ഥാനമേല്‍ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സൂചി തന്റെ വിശ്വസ്‌തനായ ടിന്‍ ച്യാവിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്‌തത്. 1960 മുതലുള്ള പട്ടാള ഭരണത്തിനൊടുവില്‍ ജനാധിപത്യം മ്യാന്‍മാറില്‍ വന്നപ്പൊള്‍ സൂചിയെ പ്രസിഡന്റാക്കാനായി ഭരണഘടനാ ഭേദഗതിയ്‌ക്ക് ശ്രമിച്ചെങ്കിലും പട്ടാളം വഴങ്ങിയില്ല. വിദേശബന്ധുക്കളോ വിദേശപങ്കാളിയോ ഉള്ളവര്‍ രാജ്യത്തിന്റെ പ്രസിഡന്റാകാന്‍ പാടില്ലാ എ്ന്നാണ് ഭരണഘടനാ വ്യവസ്ഥ. സൂചിയുടെ ഭര്‍ത്താവും ആണ്‍മക്കളും ബ്രിട്ടീഷ് പൗരന്‍മാരാണ്.