സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

സ്‌ത്രീകള്‍ക്കു പിന്തുണയുമായി കമ്പനികള്‍

വിമന്‍ പോയിന്റ് ടീം

സ്‌ത്രീശാക്തീകരണത്തിന്‌ പിന്തുണയുമായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ച്‌ കോര്‍പറേറ്റ്‌ സ്ഥാപനങ്ങള്‍ രംഗത്തെത്തി. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐ സി ഐ സി ഐ ബാങ്ക്‌ വനിതാ ജീവനക്കാര്‍ക്ക്‌ ഒരു വര്‍ഷം വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം നല്‍കുുന്നു.
നഗരത്തിന്‌ പുറത്തേക്ക്‌ ജോലി സംബന്ധമായ യാത്രകള്‍ നടത്തു അവസരങ്ങളില്‍ മൂ്‌ന്നു വയസ്സിന്‌ താഴെ പ്രായമുള്ള കുഞ്ഞിനും സഹായിക്കുമുള്ള യാത്രാചെലവും നല്‍കുമെന്ന് ഐ സി ഐ സി ബാങ്ക്‌ അറിയിച്ചു.
മുബൈ നഗരപ്രാന്തത്തില്‍ സമ്പൂര്‍ണ വനിതാശാഖ തുറക്കുകയാണ്‌ യെസ്‌ ബാങ്ക്‌. സ്‌ത്രീകള്‍ മാത്രമായിരിക്കും ഇതിലെ ജീവനക്കാര്‍.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 100 ഹെല്‍ത്ത്‌ സൗജന്യ ചെക്കപ്പ്‌ ക്യാമ്പുകള്‍ ഒരുക്കുകയാണ്‌ എസ്‌ ബി ഐ. ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ളവര്‍ക്കായാണ്‌ ക്യാമ്പ്‌. കണ്ണ്‌, കാന്‍സര്‍, പ്രമേഹം, പ്രത്യുത്‌പാദനശേഷി എിന്നിവ പരിശോധിക്കാനുള്ള സൗകര്യമാണ്‌ ഒരുക്കുന്നത്‌.
ഇലക്‌ട്രോണിക്‌സ്‌ കമ്പനിയായ കാന വനിതാ ജീവനക്കാരുടെ എണ്ണം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌. നിലവില്‍ 12% വനിതാ ജീവനക്കാരാണ്‌ ഉള്ളത്‌. 2018 ഓടെ ഇത്‌ 20% ആക്കുകയാണ്‌ ഇവരുടെ ലക്ഷ്യം.
സാര്‍വദേശീയ വനിതാദിനത്തോടനുബന്ധിച്ചാണീ പ്രഖ്യാപനങ്ങള്‍.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും