സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല!!!!

വിമെന്‍പോയിന്‍റ് ടീം

കണ്ടെയ്നർ ലോറിയുടെ വലിയ വളയം മാളുവിന്റെ കൈകളിലൊതുങ്ങിയപ്പോൾ പലരും പുച്ഛിച്ചു ചിരിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ പലരും ശല്യപ്പെടുത്താൻ ശ്രമിച്ചു.എന്നാല്‍ തോറ്റ് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.തന്‍റെ ലക്ഷ്യത്തില്‍ അവള്‍ ഉറച്ച് നിന്നു.

മാളു ഷെയ്‌ക്കയുടെ ഭൂതകാലം ഇതിലും എത്രയോ വെല്ലുവിളികൾ നിറഞ്ഞതാണ്. വീട്ടുവേലക്കാരി, ഹോട്ടൽ ജോലിക്കാരി,ഓട്ടോറിക്ഷാ ഡ്രൈവർ, കണ്ടെയ്‌നർ ഡ്രൈവർ, ഡ്രൈവിങ് പരിശീലക, ഇൻഷുറൻസ് അഡ്വൈസർ തുടങ്ങി ഹെവി ഗുഡ്‌സ് വാഹനങ്ങളുടെ ഡ്രൈവർവരെയായി.

അച്ഛനും അമ്മയും വേർപിരിയുന്നത് കോടതി മുറിയില്‍ ഒരു വിങ്ങലോടെ മാത്രം നോക്കി നില്‍ക്കേണ്ടി വന്ന അവസ്ഥ.ബെംഗളൂരുവിൽ അമ്മയ്ക്കും രണ്ടാനച്ഛനും ഒപ്പമായിരുന്നു ബാല്യം.അത് വേദനകളുടെ കാലമായിരുന്നു.പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ മാളുവിനെ ഇനി പഠിപ്പിക്കേണ്ട  എന്നു  അമ്മ തീരുമാനിച്ചു.കോടതിവിധിയനുസരിച്ച് മാളുവിനെ അമ്മ കൂടെ കൂട്ടിയെങ്കിലും മൂത്ത സഹോദരനെ അനാഥാലയത്തിലാക്കുകയാണു ചെയ്തത്.
സഹോദരനെ പിന്നെ കണ്ടിട്ടില്ല.

അവളുടെ മോഹങ്ങൾക്കും സ്വപ്നങ്ങൾക്കും യാതൊരു വിലയും ആരും നല്‍കിയില്ല.പതിനാറുകാരിയായ  മാളുവിനെ വിവാഹത്തിനു നിർബന്ധിച്ചപ്പോള്‍ വേറെ വഴിയില്ലാതെ മരിക്കാൻ തീരുമാനിച്ചു.എന്നാല്‍ നിയോഗം പോലെ ഒരാള്‍ വന്നു.അവളെ ജീവിക്കാന്‍ പഠിപ്പിച്ചു.സ്വപ്നം കാണാന്‍ പഠിപ്പിച്ചു.അച്ഛമ്മയെ നിർബന്ധിച്ചു കൂടെക്കൂട്ടി മാളു ബെംഗളൂരുവിലേക്കു പോയി. പത്താംക്ലാസ് വരെ പഠിച്ച സ്‌കൂളിൽനിന്നു ടിസി വാങ്ങി.ആലുവയിലെ ഒരു പാരലൽ കോളജിൽ പ്ലസ് വണ്ണിനു ചേർന്നു.

പതിനെട്ടു വയസ്സു തികഞ്ഞപ്പോൾ ആദ്യം പഠിച്ചത് ഡ്രൈവിങ് .പ്ലസ് ടു കഴിഞ്ഞപ്പോൾ ആലുവയിൽതന്നെ ബി.കോമിനു ചേർന്നു.പഠനത്തോടൊപ്പം ജോലി ചെയ്യാനും അവള്‍ സമയം കണ്ടെത്തി.പത്തൊൻപതാം വയസ്സിൽ സ്വന്തമായി ഒരു കാറും വാങ്ങി.എന്നാല്‍ ബലപ്രയോഗത്തിലൂടെ റജിസ്റ്റർ വിവാഹം ചെയ്യിക്കുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ വീട് വിട്ടെറങ്ങി.പല ഹോസ്റ്റലുകളുടെയും വാതിലിൽ മുട്ടിനോക്കിയെങ്കിലും അവസാനം അഭയം കിട്ടിയത് അത്താണിയിലാണ്.മലയാളം ഉൾപ്പെടെ ഏഴു ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും മാളുവിന് ഇപ്പോൾ കഴിയും. ഒരുതവണ മാത്രം ട്രയൽ നടത്തിയാണ് വേമ്പനാട്ടു കായലിന്റെ ഏറ്റവും വീതിയേറിയ ഭാഗം (എട്ടു കിലോമീറ്റർ) നീന്തി ഈ വിഭാഗത്തിലെ ആദ്യ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കുന്നത്.ജീവിതസാഹചര്യവും അനുകൂലമല്ലാതിരുന്നിട്ടും തനിക്ക് ഇത്രയൊക്കെ സാധിച്ചെങ്കിൽ സ്ത്രീകൾക്കു പലതും ചെയ്യാനാകുമെന്നാണ് മാളുവിന്‍റെ അഭിപ്രായം.ജീവിതത്തിന്‍റെ കയ്പ്പുനീര്‍ കുടിക്കുന്പോഴും ‍തോറ്റു കൊടുക്കാന്‍ അവള്‍ സന്നദധയായിരുന്നില്ല.വി‍ജയത്തിന്‍റെ ഓരോ ചവിട്ട് പടി കയറുന്പോഴും ക‍ഠിനാധ്വാനവും ആത്മാര്‍പ്പണവും മാത്രമാണ് മാളുവിന്‍റെ മുതല്‍ക്കൂട്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും