സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി; യുവതി അറസ്​റ്റിൽ

വിമെന്‍പോയിന്‍റ് ടീം

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ കണ്ടെത്തി. കോഴഞ്ചേരിയില്‍ നിന്നാണ് കുഞ്ഞിനെ പോലീസ് കണ്ടെത്തിയത്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ റാന്നി സ്വദേശിയായ ലീനയെ പോലീസ് കസ്റ്റഡിയിലെടുത്തു. റാന്നി വെച്ചൂച്ചിറയിലെ ലീനയുടെ ഭര്‍തൃ വീട്ടില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

റാന്നി മാടത്തുംപടി കാവുംമൂലയിലെ സജി ചാക്കോ - അനിത ദമ്പതികളുടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ തട്ടിക്കൊണ്ടുപോയത്. ആശുപത്രി ജീവനക്കാരിയാണെന്ന് പറഞ്ഞ് കുഞ്ഞിനെ മുറിയില്‍ നിന്നും തട്ടിയെടുത്ത് ലീന മുങ്ങുകയായിരുന്നു. ഇവരുടെ ചിത്രങ്ങള്‍ ആശുപത്രിയിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. പിന്നീട് ഓട്ടോ റിക്ഷയില്‍ കയറിയാണ് ഇവര്‍ സ്ഥലം വിട്ടത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്തുകയും, ലീനയെ കാരംവേലിയില്‍ ഇറക്കിയതായി ഡ്രൈവര്‍ മൊഴി നല്‍കുകയും ചെയ്തു. ഇത് പ്രതിയിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു. 

എട്ടാം തീയ്യതിയും ലീന ആശുപത്രിയിലെത്തിയിരുന്നതായി സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. അതുകൊണ്ട് തന്നെ വ്യക്തമായ ആസൂത്രണത്തോടെ തന്നെയായിരുന്നു തട്ടിക്കൊണ്ടുപോകലെന്നാണ് പോലീസ് കരുതുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും