ഇടുങ്ങിയ ഇരുട്ടു മുറിയില്‍ അകപ്പെട്ടുപോയ ഒരു സ്‌ത്രീ അവിടെ നി്ന്നും രക്ഷപ്പെടാന്‍ നടത്തു ശ്രമമാണ് `റൂം' എ സിനിമയുടെ ഇതിവൃത്തം. ഈ കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ബ്രീ ലാര്‍സ (26) ആണ് മികച്ച നടിക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം നേടിയത്. ആദ്യത്തെ നാമനിര്‍ദേശത്തിനു തന്നെ പുരസ്‌കാരം സ്വന്തമാക്കാന്‍ ലാര്‍സണു കഴിഞ്ഞു. ആറാം വയസ്സില്‍ ടി വി പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ലാര്‍സ ഇതിനോടകം 45 സിനിമകളില്‍അഭിനയിച്ചു. ഗായിക കൂടിയായ അവര്‍ പതിമൂന്നാം വയസ്സില്‍ തന്റെ ആദ്യ ആല്‍ബമിറക്കിയിരുന്നു. ഗോള്‍ഡന്‍ ഗ്ലോബ്, ബാഫ്‌ത പുരസ്‌കാരങ്ങള്‍ ഇതേ വേഷത്തിനു ലഭിച്ചു.