സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ഓസ്‌കാറിലെ ഫുഡ് എണ്ണൂറോളം പേരുടെ വിശപ്പടക്കി

വിമെന്‍പോയിന്‍റ് ടീം

ഓസ്‌കാര്‍ പാര്‍ട്ടിയില്‍ അധികമായ ഭക്ഷണം ലോസ്ആഞ്ചല്‍സിലെ എണ്ണൂറോളം പേരുടെ വിശപ്പടക്കി.മാതൃകാപരമായ ആ പ്രവൃത്തിയ്ക്ക് മുന്നില്‍ നിന്നതാകട്ടെ സ്ലംഗോഡ് മില്യണയര്‍ താരം ഫ്രിഡ പിന്റോയും. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ടെക്‌നോളജി കമ്പനി കോപ്പിയക്കൊപ്പം സഹകരിച്ചാണ് ഫ്രിഡയുടെ ഉദ്ദ്യമം. ഇന്‍സ്റ്റാഗ്രാമിലൂടെ ഫ്രിഡയാണ് 800ലധികം പേര്‍ക്ക് ഓസ്‌കാര്‍ ഫുഡ് വിതരണം ചെയ്ത കാര്യം സുഹൃത്തുക്കളെ അറിയിച്ചത്.

'അധിക ഭക്ഷണം കൊണ്ട് നമ്മുടെ സമൂഹത്തിന്റെ വിശപ്പടക്കുക എന്നത് എളുപ്പം ചെയ്യാവുന്ന കാര്യമാണ്.' എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സഹിതമാണ് ഫ്രിഡ പിന്റോയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. ഭക്ഷണം പാഴാക്കുന്നതിനേക്കാള്‍ പകിട്ട് ആളുകളുടെ വിശപ്പ് മാറ്റുന്നതിനാണെന്നും മറ്റൊരു പോസ്റ്റില്‍ താരം കുറിച്ചു. പട്ടിണി മാറ്റാനും ഭക്ഷണം പാഴാക്കാതിരിക്കാനും ആഹ്വാനം ചെയ്തുള്ള ഹാഷ്ടാഗുകളും ഫിഡ സോഷ്യല്‍ മീഡിയ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും