സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

മുഖ്യമന്ത്രിയായി മെഹബൂബ മുഫ്‌തി അധികാരമേറ്റു

വിമന്‍ പോയിന്റ് ടീം

ജമ്മു കശ്മീരിന്റെ 13–ാമത് മുഖ്യമന്ത്രിയായി പിഡിപി നേതാവ് മെഹബൂബ മുഫ്‌തി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ എന്‍ എന്‍ വോറ മുഫ്തിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് മെഹബൂബ. പഴയ മന്ത്രിസഭയിലുണ്ടായിരുന്ന പിഡിപി അംഗങ്ങള്‍ എല്ലാവരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സഖ്യകക്ഷിയായ ബിജെപിയുടെ സ്വതന്ത്ര അംഗം പവന്‍കുമാര്‍ ഗുപ്തയെ മന്ത്രിസഭയില്‍നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.  ധന– ഐടി സഹമന്ത്രിയായിരുന്ന പവന്‍കുമാര്‍ ഗുപ്തയ്ക്ക് പകരം ബിജെപി പുതിയ ആളെ മന്ത്രിയായി നിര്‍ദേശിക്കും. 
ഇരുപാര്‍ടികളും കൈകാര്യം ചെയ്തിരുന്ന വകുപ്പുകളില്‍ മാറ്റമുണ്ടാകില്ല. ആഭ്യന്തരം, ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ പിഡിപി മന്ത്രിമാര്‍ക്ക് നല്‍കും. ആരോഗ്യം, നഗരവികസനം, വൈദ്യുതി, വാണിജ്യം, പൊതുജനാരോഗ്യം തുടങ്ങിയ വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ക്കും ലഭിക്കും. മുസ്ളിംവിഭാഗത്തില്‍നിന്ന് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ മുസ്ളിം വനിതയാണ് മെഹബൂബ മുഫ്‌തി. 1980ല്‍ അസമില്‍ സയീദ അന്‍വാറ തായ്മൂറാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ മുസ്ളിം വനിത.



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും