സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് ഇമെയില്‍

വിമെന്‍പോയിന്‍റ് ടീം

കുവെത്തില്‍ വീട്ടു ജോലിക്കെത്തി ഗാര്‍ഹിക പീഡനത്തിനിരയായ വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഇമെയില്‍. എംബസിയില്‍ പരാതിപ്പെട്ടിട്ടും മറുപടിയൊന്നും ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പ്രവാസി പൊതു പ്രവര്‍ത്തകന്‍ ആര്‍ മുരളീധരനാണ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. വീട്ട് ജോലിക്കെത്തിയ 45 കാരിയക്ക് വീട്ടുടമസ്ഥനില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനങ്ങളാണെന്നും ഇമെയില്‍ വ്യക്തമാക്കുന്നുണ്ട്. 

മസൂറും വീട്ടിലെത്തുന്ന മറ്റുള്ളവരും ചേര്‍ന്ന് തന്നെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചിരുന്നെന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥിരമായി മര്‍ദ്ദിച്ചിരുന്നതായും പറഞ്ഞ മോനി ഇതിന്റെ പാടുകള്‍ ഇപ്പോഴും ശരീരത്തിലുണ്ടെന്നും പറയുന്നു. തന്റെ മുടികളില്‍ സ്ഥിരമായി പിടിച്ച് വലിക്കാറുണ്ടെന്നും ഫ്രീസറിനുള്ളില്‍ കിടത്തുക പതിവാണെന്നും മോനി പറഞ്ഞു. ലൈംഗിക ബന്ധത്തെ എതിര്‍ക്കുമ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ മസൂര്‍ മരത്തിന്റെ വടികള്‍ കയറ്റിയിരുന്നതും ഉള്‍പ്പെടെ മോനി അനുഭവിച്ച ക്രൂരതകള്‍ വിവരിച്ച് കൊണ്ടാണ് മന്ത്രിക്ക് കത്ത് അയച്ചിരിക്കുന്നതും. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും