സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അമ്മയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന ആവശ്യവുമായി ഒ.പി.എസ് പക്ഷം

വിമെന്‍പോയിന്‍റ് ടീം

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണ വേണമെന്നും ആവശ്യപ്പട്ടു കൊണ്ട് പനീര്‍ശെല്‍വ്വം പക്ഷം രാഷ്ട്രപതിയെ കണ്ടു. അധികാര വടംവലിക്കിടെ ഒ.പി.എസ് പക്ഷത്തേക്ക് ചേക്കേറിയ എ.ഐ.എ.ഡി.എം.കെ എം.പി വി. മൈത്രേയനാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടത്. 

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അവരോട് പറഞ്ഞിരുന്നത് പനിയാണെന്നായിരുന്നു. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ 75 ദിവസമാണ് ആശുപത്രിയില്‍ കഴിഞ്ഞതെന്നും ഇതിന് പിന്നില്‍ വലിയ ദുരൂഹതയുണ്ടെന്നും മൈത്രേയന്‍ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങളുടെ സംശയം ഗൗരവ്വമാണെന്നും വിശദമായ അന്വേഷണം വേണമെന്നും മൈത്രേയന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. തമിഴ്‌നാട് സര്‍ക്കാര്‍ തങ്ങളുടെ ആവശ്യം അംഗീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്നും അതിനാലാണ് രാഷ്ട്രപതിയെ സമീപിച്ചതെന്നും മൈത്രേയന്‍ വ്യക്തമാക്കി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും