2017 ഓസ്‌കറില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ മികച്ച പ്രകടനം നടത്തി ഡാമിയന്‍ ചസെല്‍ സംവിധാനം ചെയ്ത മ്യൂസിക്കല്‍ റൊമാന്റിക് കോമഡി 'ലാ ലാ ലാന്‍ഡ്'. മികച്ച നടിയും സംവിധായകനും ഛായാഗ്രഹണവുമടക്കം ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബാരി ജെങ്കിന്‍സ് സംവിധാനം ചെയ്ത 'മൂണ്‍ലൈറ്റ്' ആണ് മികച്ച ചിത്രം. മികച്ച നടി (എമ്മ സ്റ്റോണ്‍), സംവിധായകന്‍ (ഡാമിയന്‍ ചസെല്‍), ഒറിജിനല്‍ സോംഗ് (സിറ്റി ഓഫ് സ്റ്റാര്‍സ്), ഒറിജിനല്‍ സ്‌കോര്‍ (ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്), ഛായാഗ്രഹണം (ലിനസ് സാന്‍ഡ്‌ഗ്രെയ്ന്‍), പ്രൊഡക്ഷന്‍ ഡിസൈന്‍ (ഡേവിഡ് വാസ്‌കോ) എന്നീ പുരസ്‌കാരങ്ങളാണ് 'ലാ ലാ ലാന്‍ഡി' ലഭിച്ചത്. മറ്റ് പുരസ്‌കാരങ്ങള്‍ നടന്‍- കാസേ അഫ്‌ളെക്- മാഞ്ചസ്റ്റര്‍ ബൈ ദി സീ അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ- ബാരി ജെങ്കിന്‍സ് (തിരക്കഥ), ടാരല്‍ ആല്‍വിന്‍ മക്ക്രാനി (കഥ)- മൂണ്‍ലൈറ്റ് ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ- കെന്നെത്ത് ലോനര്‍ഗന്‍ (മാഞ്ചസ്റ്റര്‍ ബൈ ദി സീ) ലൈവ് ആക്ഷന്‍ ഷോര്‍ട്ട്- സിംഗ് ഡോക്യുമെന്ററി ഷോര്‍ട്ട്- ദി വൈറ്റ് ഹെല്‍മറ്റ്‌സ് എഡിറ്റിംഗ്- ജോണ്‍ ഗില്‍ബെര്‍ട്ട് (ഹാക്ക്‌സോ റിഡ്ജ്) വിഷ്വല്‍ എഫക്ട്‌സ്- ദി ജംഗിള്‍ ബുക്ക് അനിമേറ്റഡ് ഫീച്ചര്‍- സൂടോപ്പിയ അനിമേറ്റഡ് ഷോര്‍ട്ട്- പൈപ്പര്‍ വിദേശഭാഷാ ചിത്രം- ദി സെയില്‍സ്മാന്‍ (ഇറാന്‍) സഹനടി- വയോള ഡേവിസ് (ഫെന്‍സസ്) സൗണ്ട് മിക്‌സിംഗ്- ഹാക്ക്‌സോ റിഡ്ജ് സൗണ്ട് എഡിറ്റിംഗ്- സില്‍വെയ്ന്‍ ബെല്ലെമേര്‍ (അറൈവല്‍) ഡോക്യുമെന്ററി ഫീച്ചര്‍- ഒ.എഫ്.മേഡ് ഇന്‍ അമേരിക്ക കോസ്റ്റിയൂം ഡിസൈന്‍- കൊല്ലെന്‍ ആറ്റ്‌വുഡ് (ഫന്റാസ്റ്റിക് ബീറ്റ്‌സ് ആന്റ് വേര്‍ ടു ഫൈന്‍ഡ് ദെം) മേക്കപ്പ്, ഹെയര്‍സ്റ്റൈല്‍- സുയിസൈഡ് സ്‌ക്വാഡ് സഹനടന്‍- മഹെര്‍ഷാല അളി (മൂണ്‍ലൈറ്റ്)