സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കെട്ടിടനിര്‍മ്മാണമേഖലയില്‍ വളക്കിലുക്കം

എസ്.ജയലക്ഷ്മി

അയല്‍ക്കൂട്ട വനിതകള്‍ക്ക് കെട്ടിടനിര്‍മ്മാണമേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീ വിദഗ്ധ പരിശീലനം നല്‍കുന്നു.ഗ്രൂപ്പുകള്‍ രൂപീകരിച്ച് നിര്‍മ്മാണ മേഖലയില്‍ ജോലികള്‍ ഏറ്റെടുത്ത് നടത്താന്‍ സ്ത്രീകളെ പര്യാപ്തമാക്കുക എന്നതാണ് ലക്ഷ്യം.

തെരഞ്ഞെടുത്ത 2200 കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കും.ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലും 30പേര്‍ക്കു വീതമാണ് പരിശീലനം നല്‍കിയത്.ഒരു മാസമാണ് പരിശീലന കാലാവധി.വിവിധ ജില്ലകളിലായി 415 വനിതകള്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞു. തിരുവനന്തപുരം,ഇടുക്കി,കോട്ടയം,എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം എന്നീ ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയാക്കികഴിഞ്ഞു.

കെട്ടിടനിര്‍മ്മാണത്തോടൊപ്പം ,പ്ലംബിങ്,വയറിംഗ്  എന്നിവയിലും പരിശീലനം നല്‍കും.കുടുംബശ്രീയും പരിശീലന ഏജന്‍സികളും  സംയുക്തമായി ആദ്യഘട്ട പരിശീലനം വിലയിരുത്തിയശേഷം ഓരോ ജില്ലയിലും നിര്‍മ്മാണ  ഗ്രൂപ്പുകള്‍ രൂപീകരിക്കും.മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ വനിതകളേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയല്‍ക്കൂട്ട വനിതകളുടെ സാന്പത്തിക ശാക്തീകരണം ലക്ഷ്യമിട്ട് 2014 ല്‍ എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കുടുംബശ്രീ ആരംഭിച്ച പദ്ധതിയാണ് വനിതാ കെട്ടിട നിര്‍മ്മാണ യൂണിറ്റുകള്‍.എന്‍ജിനിയര്‍,സൂപ്പര്‍വൈസര്‍ ,മേസ്തിരി എന്നിവര്‍ ഉള്‍പ്പെട്ട യൂണിറ്റ് സൂക്ഷ്മസംരംഭ മാത‍ൃകയിലാണ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാന പട്ടിക വര്‍ഗ്ഗ വകുപ്പിന്‍റെ കീഴില്‍ എറണാകുളം എടയ്ക്കാട്ടുവയല്‍ പഞ്ചായത്തില്‍ 87 വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അനുമതി യൂണിറ്റുകള്‍ക്ക് ലഭിച്ചിരുന്നു.ഇതില്‍ 30 വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്.കൂടാതെ മുക്കന്നൂര്‍ പഞ്ചായത്തില്‍ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നു വീടുകളുടെ നിര്‍മ്മാണവും ഈ യൂണിറ്റുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.കുടുംബശ്രീയുടെ തനതു ഫണ്ടും കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതിയായ ‍ഡി.ഡി.യു-ജി.കെ.വൈയില്‍ നിന്നുള്ള ഫണ്ടും ഉപയോഗിച്ചാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.കോയ്റ്റ് ഫോര്‍ഡ്,ഹാബിറ്റാറ്റ്, നിര്‍മിതി കേന്ദ്രം,അര്‍ച്ചന വിമെന്‍സ് സെന്‍റര്‍ ,രാജഗിരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി,വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി,മൈത്രി പാലക്കാട് ,ഗ്രാമീണ പഠനകേന്ദ്രം,സെന്‍റം, എസ്.ബി.ഗ്ലോബല്‍, സിങ്ക്റോ സെര്‍വ്വ് എന്നീ സ്ഥാപനങ്ങള്‍ മുഖേനയാണ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും