സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഒന്നരക്കോടി പാര്‍ട്ടിപ്രവര്‍ത്തകരുടെ പിന്തുണയെനിക്കുണ്ട്

വിമെന്‍പോയിന്‍റ് ടീം

ഒന്നരക്കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്ന് അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല. സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ശശികല പറഞ്ഞു. ഒന്നരക്കോടി ജനങ്ങളെ അമ്മ തന്നെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഈ പാര്‍ട്ടിയെയും മന്ത്രിസഭയെയും മുന്നോട്ടുനയിക്കാനുള്ള ശേഷി തനിക്കുണ്ട്. അമ്മയുടെ മക്കള്‍ തന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്നും ശശികല പറഞ്ഞു. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ശശികല ഗവര്‍ണര്‍ക്ക് കത്തുനല്‍കിയിരുന്നു. തമിഴ്‌നാടിന്റെ നന്മയെ കരുതി തീരുമാനം വേഗത്തിലാക്കണമെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണമെന്നുമാണ് ശശികലയുടെ ആവശ്യം. ഇതിനു പിന്നാലെയാണ് ശശികല പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്തു സംസാരിച്ചത്. 

കാഞ്ചീപുരം ഗോള്‍ഡണ്‍ ബേ റിസോട്ടില്‍ താമസിക്കുന്ന എം.എല്‍.എമാര്‍ പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശികലയുടെ നീക്കം. എം.എല്‍.എമാരെ ശശികല തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന പരാതിയില്‍ മദ്രാസ് ഹൈക്കോടതി നിര്‍ദേശപ്രകാരം റവന്യൂ ഉദ്യോഗസ്ഥരും പൊലീസും റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. തങ്ങള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇവിടെ താമസിക്കുന്നതെന്നും തങ്ങളെ ആരും തടവിലിട്ടിട്ടില്ലെന്നുമാണ് എം.എല്‍.എമാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും