സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ലൈംഗിക പീഡനം നടത്തുന്നവരെ ഇരയുടെ മുന്നിലിട്ട് കെട്ടിത്തൂക്കി അടിക്കും

വിമെന്‍പോയിന്‍റ് ടീം

മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയാല്‍ ആദ്യത്തെ നടപടി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചവര്‍ക്കെതിരെയായിരിക്കുമെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്‍പായി ആഗ്രയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീപീഡനക്കാരെ ഇരയുടെ മുന്നില്‍ കെട്ടിതൂക്കിയിട്ട് അടിക്കും. അവര്‍ ചെയ്തതെറ്റിന് മാപ്പപേക്ഷിച്ച് കരയുന്നത് വരെ അടിക്കും. ഞാന്‍ മുഖ്യമന്ത്രിയായാല്‍ ആദ്യം ചെയ്യുക അതാണ്. – ഉമാ ഭാരതി പറയുന്നു. 

ബുലന്ദേശ്വറില്‍ വാഹനത്തില്‍ യാത്രചെയ്തുകൊണ്ടിരിക്കുയായിരുന്ന അമ്മയേയും മകളേയും പിടിച്ചിറക്കി റോഡരികില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത നീചന്‍മാര്‍ക്കെതിരെ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്ത് നടപടിയെടുത്തു. അവര്‍ക്ക് എളുപ്പത്തില്‍ ജാമ്യത്തിനുള്ള എല്ലാ സഹായവും ചെയ്തുകൊടുത്തു. അതാണ് യു.പി സര്‍ക്കാര്‍ ചെയ്തത്. 

ഞാന്‍ അധികാരത്തിലെത്തിയാല്‍ ലൈംഗിക പീഡനം നടത്തുന്നവരോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്ന നിര്‍ദേശമായിരിക്കും ആദ്യം പൊലീസിന് നല്‍കുക. ഇരയുടെ മുന്നില്‍ വെച്ച് അവരെ ഉപദ്രവിക്കണം. വേദനിപ്പിക്കാവുന്നിടത്തോളം വേദനിപ്പിക്കണം. അത് കണ്ട് ഇര സന്തോഷിക്കണം. വെറുതെ നിര്‍ത്തി അടിക്കുകയല്ല വേണ്ടത്. അവരെ കെട്ടിത്തൂക്കിയിട്ട് അടിക്കണം. അവര്‍ ആര്‍ത്ത് കരഞ്ഞ് നിലവിളിച്ച് മാപ്പപേക്ഷിക്കണം. ഇത് കാണാനുള്ള സൗകര്യം ഇരകള്‍ക്ക് ചെയ്തുകൊടുക്കണം. അവന്റെ മുറിവുകളിലേക്ക് മുളകുപൊടി വിതറണം. വേദന കൊണ്ട് അവന്‍ പിടയണം. ഇത് ഓരോ അമ്മയും സഹോദരിയും കാണണം- ഉമാ ഭാരതി പറയുന്നു. സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്ന ഒരാളും ഒരാളും നീതി അര്‍ഹിക്കുന്നില്ല. അവര്‍ക്ക് മനുഷ്യന് ലഭിക്കേണ്ട ഒരു അവകാശവും ലഭിക്കരുത്. രാവണന്റെ കാലത്ത് തലയറുക്കുന്നതുപോലെ അവരുടെ തല അറുക്കണം- ഉമാ ഭാരതി പറഞ്ഞു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും