സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടു

വിമെന്‍പോയിന്‍റ് ടീം

കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം ഗവണര്‍ സി വിദ്യാസാഗര്‍ റാവുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച പത്ത് മിനിട്ട് നീണ്ടു നിന്നു. സത്യം ജയിക്കുമെന്നും നല്ലത് നടക്കുമെന്നും സന്ദര്‍ശനത്തിന് ശേഷം പനീര്‍ശെല്‍വം മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി പിന്‍വലിക്കാനുള്ള താത്പര്യം ഗവര്‍ണറോട് കൂടിക്കാഴ്ചയില്‍  പനീര്‍ശെല്‍വം ഉന്നയിച്ചു. 

രാജിവയ്ക്കാനുള്ള സാഹചര്യവും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയും ഗവര്‍ണറെ പനീര്‍ശെല്‍വം ധരിപ്പിച്ചു. തന്നെ നിര്‍ബന്ധിച്ച് രാജിവെപ്പിക്കുവാരുന്നെന്നും. എംഎല്‍എമാരെ തടവിലാക്കിയെന്നും ഗവര്‍ണറോട്  സൂചിപ്പിച്ചു. എന്നാല്‍ കൃത്യമായ ഉറപ്പൊന്നും ഗവര്‍ണര്‍ പനീര്‍ശെല്‍വത്തിന് നല്‍കിയിട്ടില്ലെന്നാണ് സൂചന. എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മുഖ്യമന്ത്രിയാകാനുള്ള അവകാശം ശശികല ഗവര്‍ണറോട് ഉന്നയിക്കും. തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരുമായി ആകും ശശികല ഗവര്‍ണറെ കാണുകയെന്നും സൂചനയുണ്ട്. 

പശ്നത്തില്‍ അന്തിമ തീരുമാനം ഗവര്‍ണറുടേതാകാനാണ് സാധ്യത. അതിനിടെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ അഞ്ജാത കേന്ദ്രത്തില്‍ നിന്ന് പുറത്തെത്തിയ്ക്കാന്‍ എഐഡിഎംകെയ്ക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കി. എംഎല്‍എമാരെ മോചിപ്പിക്കണമെന്നാവശ്യപെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇത്. ബുധനാഴ്ച രാവിലെ എംഎല്‍എമാരുടെ യോഗം വിളിച്ചുചേര്‍ത്ത ശശികല തനിക്ക് 131 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. 

ചെന്നൈ റോയപ്പേട്ടയിലെ പാര്‍ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ 129 എംഎല്‍എമാരാണ് പങ്കെടുത്തത്. അതേസമയം പന്നീര്‍ശെല്‍വത്തിന് പരസ്യപിന്തുണയുമായി ഗവര്‍ണര്‍ ഇന്നലെ രംഗതെത്തിയതും ശശികല വിഭാഗത്തിന് തിരിച്ചടിയായിട്ടുണ്ട്.പനീര്‍ ശെല്‍വം മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. രാഷ്ട്രീയ പരിചയമുള്ളയാളുമാണ്.തമിഴ്നാട്ടില്‍ കുതിരക്കച്ചവടം അനുവദിക്കില്ല എന്ന്  മുംബൈയിലെ പൊതുചടങ്ങിലാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും