സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

13 വയസുകാരിയെ രക്ഷിച്ച് എയര്‍ഹോസ്റ്റസ്

വിമെന്‍പോയിന്‍റ് ടീം

ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിലൊന്നായി മനുഷ്യകടത്ത് തുടരുമ്പോള്‍, പതിമൂന്ന് വയസുകാരിയായ പെണ്‍കുട്ടിയെ മനുഷ്യകടത്തുകാരില്‍ നിന്നും രക്ഷിച്ച, പ്രതീക്ഷ നല്‍കുന്ന അനുഭവം പങ്കുവെയ്ക്കുകയാണ് അമേരിക്കന്‍ വിമാനകമ്പനിയിലെ ജീവനക്കാരി.

അമേരിക്കയില്‍ നടക്കുന്ന സൂപ്പര്‍ ബൗള്‍ ഫുട്‌ബോള്‍ ലീഗിനിടെയാണ് നിര്‍ബന്ധിത ലൈംഗികാവൃത്തിക്കായി ലോകത്ത് തന്നെ ഏറ്റവും അധികം മനുഷ്യകടത്ത് നടക്കുന്നത്. സൂപ്പര്‍ ബൗളിലെ മനുഷ്യകടത്തിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടെ അമേരിക്കയിലെ ഒരു പ്രാദേശിക ടെലിവിഷന്‍ സ്റ്റേഷനായ 10 ന്യൂസിനോടാണ് അലാസ്ക എയര്‍ലൈന്‍സിലെ അറ്റന്‍ഡറായിരുന്ന ഷെലിയ ഫെഡറിക്ക് തന്‍റെ അനുഭവം പങ്ക് വെച്ചത്.

2011ലാണ് ആകാശത്തെ മലാഖയായി അവതരിച്ച് കൗമാരപ്രായക്കാരിയായ പെണ്‍കുട്ടിയെ ഷെലിയ രക്ഷിച്ചതായി 10 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. സീയറ്റിലില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള യാത്രയ്ക്കിടയില്‍ പതിമൂന്നോ പതിന്നാലോ വയസ്സ് തോന്നിപ്പിക്കുന്ന പെണ്‍കുട്ടിയെ ഷെലിയ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുകയായിരുന്നു. കണ്ടാല്‍ മാന്യനെന്ന് തോന്നിപ്പിക്കുന്ന മധ്യ വയസ്‌കനാപ്പമായിരുന്നു പെണ്‍കുട്ടി. ഇരുവരും തമ്മിലുള്ള പ്രത്യക്ഷ വ്യത്യാസങ്ങളാണ് ഷെലിയയില്‍ സംശയം ജനിപ്പിച്ചത്.

ഒറ്റ നോട്ടത്തില്‍ തന്നെ പെണ്‍കുട്ടി നരകയാതനകള്‍ക്ക് ശേഷമാണ് എത്തിയിരിക്കുന്നത് എന്ന് തോന്നിപ്പിച്ചിരുന്നു എന്നാണ് ഷെലിയ മാധ്യമങ്ങളോട് പറഞ്ഞത്. പെണ്‍കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും മുഖമുയര്‍ത്തി ഒന്ന് നോക്കാന്‍ പോലും പെണ്‍കുട്ടി തയാറായില്ല. സംസാരിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം കൂടെയുണ്ടായിരുന്ന വ്യക്തി തടയാന്‍ ശ്രമിച്ചെന്നും ഷെലിയ പറയുന്നു. ദുരൂഹത തോന്നിയ ഷെലിയ വളരെ പെട്ടെന്ന പെണ്‍കുട്ടിയുമായി സംസാരിക്കാനായി മാര്‍ഗം കണ്ടെത്തി.
ശുചി മുറിയിലെ കണ്ണാടിക്ക പുറകില്‍ പെണ്‍കുട്ടിക്കായി ഒരു കുറിപ്പ് തിരുകി വെച്ചു. അതിന് ശേഷം ശുചി മുറിയിലേക്ക് പോകാന്‍ രഹസ്യമായി പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഷെലിയയുടെ ഊഹം ശരിവെക്കുന്ന തരത്തില്‍ കുറിപ്പിന് പുറകില്‍ സഹായിക്കണം എന്ന് എഴുതിയിരുന്നു. ഉടനെ ഷെലിയ പൈലറ്റ് വഴി പൊലീസിനെ വിവരം അറിയിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിയപ്പോള്‍ ഇവരെ കാത്ത് പൊലീസുണ്ടായിരുന്നു. പെണ്‍കുട്ടിയെ നിയമവിരുദ്ധമായി കടത്തുകയായിരുന്നെന്ന് പിന്നീട് തെളിഞ്ഞു.
ഷെലിയ ഇപ്പോഴും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ട്. വളരെയധികം സന്തോഷവതിയായ പെണ്‍കുട്ടി ഇപ്പോള്‍ കോളജ് വിദ്യാര്‍ത്ഥിനിയാണ്.
വിവരം പുറം ലോകം അറിഞ്ഞതോട് കൂടി ഷെലിയയെ അഭിനന്ദനം കൊണ്ട് മൂടുകയാണ് ലോകം.ഒരു വര്‍ഷം 50000 സ്ത്രീകളും കുട്ടികളെങ്കിലും ലൈംഗിക തൊഴിലിനായി കടത്തപ്പെടുന്നു എന്നാണ് കണക്ക്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും