സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

ടിവി കന്യാസ്ത്രിയമ്മ അന്തരിച്ചു

വിമന്‍ പോയിന്റ് ടീം


എറ്റേണൽ വേഡ് ടെലിവിഷൻ നെറ്റ്‌വർക്ക്(EWTN) എന്ന  ആഗോള മാധ്യമസാമ്രാജ്യത്തിന് തുടക്കമിട്ട മദർ മേരി ആഞ്ജലിക്ക (92) അന്തരിച്ചു. യുഎസിലെ അലബാമയിൽ ഒരു ഗ്രാമത്തിലെ മഠത്തിലായിരുന്നു മദർ ആഞ്ജലിക്കയുടെ അന്ത്യം. 

ഇന്ന് 25 കോടി വീടുകളിലെത്തുന്ന EWTN മാധ്യമശൃംഖലയുടെ പിറവി അമേരിക്കയിലെ ഒരു മഠത്തിന്റെ ഗാരേജിലായിരുന്നു. ഒഹിയോയിലെ ഒരു പാവപ്പെട്ട കുടുംബത്തിൽ ജനിച്ച റീത്ത റിസോയാണ് തിരുവസ്ത്രം സ്വീകരിക്കുകയും പിന്നീട് മാധ്യമരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ചെയ്തത്.ഇവർ മദർ ആഞ്ജലിക്ക എന്ന പേരിൽ തത്സമയപരിപാടികളിലൂടെ ലക്ഷകണക്കിന് പ്രേക്ഷകരിലേക്ക് എത്തി. 

2001ൽ പക്ഷാഘാതത്തെ തുടർന്ന് തളർന്നെങ്കിലും എല്ലാവർക്കും പ്രചോദനമായിരുന്നു മദറിന്റെ പ്രവർത്തനം. ലോകത്തെ ഏറ്റവും വലിയ മതാധിഷ്ഠിത മാധ്യമശൃംഖലയാണ് EWTN. 145 രാജ്യങ്ങളിലായി 11 ചാനലുകളും, നിരവധി റേഡിയോ സ്റ്റേഷനുകളും പത്രങ്ങളുമുണ്ട് ഈ ശൃംഖലയിൽ. 



പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും