സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

യു.പിയില്‍ സ്മൃതി ഇറാനിക്കെതിരെ ബി.ജെ.പി പ്രതിഷേധം

വിമെന്‍പോയിന്‍റ് ടീം

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍. അമേഠിയില്‍ ഒരു വിഭാഗം ബി.ജെ.പി പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിയുടെ കോലം കത്തിച്ചു. 

ഗൗരിഗഞ്ച് നിയമസഭാ മണ്ഡലത്തിലേക്ക് ഉമ ശങ്കര്‍ പാണ്ഡെയെ നാമനിര്‍ദേശം ചെയ്ത സ്മൃതി ഇറാനിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ കൊലം കത്തിച്ചത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമേഠി പാര്‍ലമെന്ററി മണ്ഡലത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കെതിരെ സ്മൃതി ഇറാനി മത്സരിച്ച സമയത്ത് അവരുടെ പോളിങ് ഏജന്റായിരുന്നു ഉമ ശങ്കര്‍ പാണ്ഡെ. ഇവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതില്‍ സ്മൃതി ഇറാനിയുടെ ഇടപെടലുണ്ടെന്നാരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സ്മൃതി ഇറാനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും