സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

നിര്‍ഭയ പദ്ധതിക്ക് അനുവദിച്ച 1000 കോടി രൂപ പാഴാക്കി കളയുന്നു

എസ്. ജയലക്ഷ്മി

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആരംഭിച്ച നിര്‍ഭയ പദ്ധതിക്ക് അനുവദിച്ച 1000 കോടി രൂപ  മോഡി സര്‍ക്കാര്‍ പ്രയോജനപെടുത്താതെ പാഴാക്കി കളയുന്നു. 2015-2016 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതിക്കായി നീക്കിവെച്ച തുകയില്‍ നിന്ന് ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

നിര്‍ഭയ പദ്ധതിയുടെ കീഴില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ജിയോകള്‍ക്ക് പദ്ധതിവിഹിതത്തില്‍ നിന്ന് തുക അനുവദിക്കാമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും ഇത്തരത്തില്‍ അപേക്ഷിച്ച ഒരു സംഘടനയ്ക്കും സര്‍ക്കാര്‍ തുക അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ബജറ്റ് പ്രകാരം രണ്ട് സ്‌കീമുകളാണ് നിര്‍ഭയ പദ്ധതിക്ക് കീഴില്‍ ഗവണ്‍മെന്റ് അംഗീകരിച്ചത്. ഇതുപ്രകാരം പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപെടുത്തുന്ന സ്ത്രീകളുടെ സുരക്ഷക്കായി 653കോടി രൂപയും നിര്‍ഭയ പ്രൊജക്ടിന് 79 കോടി രൂപയും നീക്കിവെച്ചിരുന്നു.എന്നാല്‍ ഗതാഗത വകുപ്പിനു കീഴില്‍ ആരംഭിച്ച പദ്ധതികള്‍ നടപ്പിലാക്കാത്തതിനാല്‍ അനുവദിച്ച തുക രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും പാഴായി പോകുകയായിരുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും