സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ബിജെപി ജെല്ലിക്കെട്ടിനെ പിന്തുണച്ചതോടെ മൗനം തുടര്‍ന്ന് മനേക ഗാന്ധി

വിമെന്‍പോയിന്‍റ് ടീം

ഇന്ത്യയിലെ മൃഗസംരക്ഷണ, അവകാശ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുകയും മൃഗാവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ജെല്ലിക്കെട്ട് വിഷയത്തിലെ മൗനം തുടരുന്നു. അഞ്ച് മാസം മുമ്പ് ജെല്ലിക്കെട്ടിനെ 'ദാരുണ വിനോദ'മെന്ന് വിളിച്ച മനേക ഗാന്ധി ബിജെപി ജെല്ലിക്കെട്ടിനെ പിന്തുണച്ചതോടെ മൃഗസംരക്ഷണത്തെ കുറിച്ച് ഒറ്റവാക്ക് ഉരിയാടിയിട്ടില്ല. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മനേക ഗാന്ധി മൗനം അവലംബിക്കുന്നതെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

തമിഴ്‌നാട്ടില്‍ പുതിയ സാധ്യതകള്‍ തേടുന്ന ബിജെപി ജനവികാരത്തിനൊപ്പം നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന് ജെല്ലിക്കെട്ട് വിഷയത്തില്‍ പൂര്‍ണ പിന്തുണയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. നാളുകള്‍ മുമ്പ് ബിജെപിക്ക് വോട്ട് പിടിക്കാന്‍ ഇത്തരത്തിലൊരു ഭീകര വിനോദത്തെ കൂട്ടുപിടിക്കേണ്ട കാര്യമില്ലെന്ന് മനേക ഗാന്ധി പ്രതികരിച്ചിരുന്നു. 

പക്ഷേ തമിഴ്‌നാട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കി ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി എല്ലാ സഹായവും ചെയ്തതോടെ മൃഗസംരക്ഷണ സംഘടനയായ 'പെറ്റ'ക്ക് വേണ്ടി സംസാരിക്കാന്‍ മനേക ഗാന്ധി മുതിര്‍ന്നില്ല. മൃഗങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട് രംഗത്തും വന്നില്ല. കേരളത്തിലെ തെരുവ് നായ ശല്യം അടക്കം വിഷയങ്ങളില്‍ നായകളെ സംരക്ഷിക്കണമെന്ന നിലപാടുമായി മനേക ഗാന്ധി ശക്തിയുക്തം രംഗത്ത് വന്നിരുന്നു.
ജെല്ലിക്കെട്ട് വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് മനേകയ്ക്ക് ബിജെപി കര്‍ശന താക്കീത് നല്‍കിയതായാണ് സൂചന. പാര്‍ട്ടി നിലപാടും മനേകയുടെ മൃഗസംരക്ഷണ നിലപാടും രണ്ടായി വ്യാഖ്യാനിക്കുമെന്നതിനാല്‍ മൗനം അവലംബിക്കാനാണ് അവര്‍ തീരുമാനിച്ചത്.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും