സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

ഹിജാബിനുള്ളിലും സ്ത്രീകള്‍ സ്വതന്ത്രരാണ്ഃ സൈറ

വിമെന്‍പോയിന്‍റ് ടീം

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫതിയെ സന്ദര്‍ശിച്ചത് ശേഷം വിവാദങ്ങള്‍ക്ക് നടുവിലായ ‘ദംഗല്‍’ ചലച്ചിത്രതാരം സൈറ വാസിം കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ ട്വീറ്റിനെ നിരാകരിച്ച് മറുപടിയുമായി രംഗത്ത്. സൈറയുടെ അനുഭവങ്ങളെ ‘സാമുദായിക നിയന്ത്രങ്ങളില്‍ നിന്നും ശിരോവസ്ത്രങ്ങളില്‍ നിന്നുമുള്ള മുസ്ലീം സ്ത്രീയുടെ മോചനമായി’ മന്ത്രി ചിത്രികരിച്ചതിനോടാണ് താരത്തിന്റെ വിയോജിപ്പ്.
ബുര്‍ക്കധരിച്ച സ്ത്രീയെയും കൂട്ടിലടയ്ക്കപ്പെട്ട ഒരു പെണ്‍കുട്ടിയെയും ചിത്രീകരിച്ച ഒരു ഒരു പെയിന്റിങോടെയായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ‘സോയ വാസിമിന്റേതിന് സമാനമായ കഥയാണ് ഈ പെയ്ന്റിങ്ങും പറയുന്നത്. നമ്മുടെ പെണ്‍മക്കള്‍ അവരെ അടച്ചിട്ട കൂടുകള്‍ തകര്‍ത്ത് പുറത്തുവരുന്നു.’- സൈറയെ ടാഗ് ചെയ്ത് ഗോയല്‍ ട്വീറ്ററില്‍ കുറിച്ചു.

മര്യാദ കുറഞ്ഞ വര്‍ണനയോടെ തന്നെ ബന്ധിപ്പിക്കരുതെന്നും ഹിജാബിനുള്ളില്‍ സ്ത്രീകള്‍ സുന്ദരികളും സ്വതന്ത്രകളാണെന്നുമാണ് സൈറയുടെ മറുപടി. ഈ പെയ്ന്റിങ്ങ് പറയുന്ന കഥയ്ക്ക് തന്റേതുമായി വിദൂര സാമ്യം പോലുമില്ലെന്നും സൈറ കൂട്ടിച്ചേര്‍ത്തു. എല്ലാ ആദരവോടെയും പറയട്ടെ, താങ്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്നു എന്ന ഉപചാരത്തോടെയാണ് സൈറയുടെ മറുപടി.ഇതിന് പിന്നാലെ താന്‍ പറഞ്ഞത് തെറ്റായി മനസ്സിലാക്കിയതാണന്ന വിശദീകരണവുമായി ഗോയലും എത്തി. സൈറയെ അഭിനന്ദിക്കുന്നുവെന്നും തിന്‍മകളേയും യാഥാസ്ഥിക ചിന്തകളേയും നിരുല്‍സാഹപ്പെടുത്തണമെന്നും ഗോയല്‍ ട്വീറ്റില്‍ പറയുന്നു.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും