സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
ദേശീയം

അമിതഭാരം മൂലം എയര്‍ ഇന്ത്യ 57 ജീവനക്കാരെ മാറ്റി

വിമെന്‍പോയിന്‍റ് ടീം

അമിതഭാരം മൂലം എയര്‍ ഇന്ത്യ 57 ജീവനക്കാരെ വിമാനത്തിലെ ജോലിയില്‍ നിന്നും വിമാനത്താവളത്തിലെ ജോലിയിലേക്കുമാറ്റി. താഴെയിറപ്പെട്ടവരില്‍ ഭൂരിപക്ഷവും എയര്‍ഹോസ്റ്റസുമാരാണ്. 

തടിപെട്ടെന്ന് കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സ്ഥിരമായി വിമാനത്താവളത്തിലെ ജോലിയില്‍ തന്നെ നിര്‍ത്തുമെന്നും ഇവര്‍ക്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ‘അനുവദനീയമായ ബോഡി മാസ് ഇന്റക്‌സിനേക്കാള്‍ കൂടുതലാണ് ഇവരുടേത്. ഇവരോട് തടികുറയ്ക്കാന്‍ ആവശ്യപ്പെടുകയും അതിനായി ഡെഡ്‌ലൈന്‍ നല്‍കുകയും ചെയ്തിരുന്നു. അതിനു സാധിക്കാതെ വന്നതോടെയാണ് ഇവരെ വിമാനത്താവളത്തിലെ ജോലിയിലേക്കുമാറ്റിയത്.’ മുതിര്‍ന്ന എയര്‍ ഇന്ത്യ ഉദ്യോഗസ്ഥന്‍ പറയുന്നു. ഗ്രൗണ്ട് ജോലിയിലേക്ക് മാറുന്നതോടെ ഫ് ളൈയിങ് അലവന്‍സായി മാസം ലഭിക്കുന്ന 35000രൂപ മുതല്‍ 50000വരെ ഇവര്‍ക്കു നഷ്ടമാകും. 

ഇപ്പോള്‍ ആറു മാസത്തേക്ക് താത്ക്കാലികമായാണ് ക്യാബിന്‍ ക്രൂ അംഗങ്ങളെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. 18മാസത്തിനുള്ളില്‍ അനുവദനീയമായ ബോഡി മാസ് ഇന്റക്‌സില്‍ എത്തിയില്ലെങ്കില്‍ സ്ഥിരമായി പുറത്താക്കുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. 2014 ലാണ് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ എയര്‍ ലൈന്‍ മേഖലയിലെ ജീവനക്കാരുടെ ബോഡി മാസ്സ് ഇന്റക്‌സ് പുറത്തുവിട്ടത്. നിശ്ചിത ശരീരഭാരത്തിലുമധികം ഭാരമുള്ള ജീവനക്കാര്‍ താല്‍ക്കാലികമായി ഫ്‌ളൈറ്റ് സര്‍വീസിന് യോഗ്യരല്ലെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ മാനദണ്ഡങ്ങളില്‍ പറയുന്നു. 


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും